+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബംഗളൂരു മലയാളി ഫോറം കാൻസർ ക്യാന്പ്

ബംഗളൂരു: ബംഗളൂരു മലയാളി ഫോറത്തിന്‍റെ നേതൃത്വത്തിൽ എച്ച്സിജി ആശുപത്രിയുമായി സഹകരിച്ച് സൗജന്യ കാൻസർ നിർണയ ക്യാന്പ് സംഘടിപ്പിച്ചു. എസ്ജി പാളയ സെൻറ് തോമസ് ഫൊറോനാ പാരിഷ് ഹാളിൽ നടന്ന ക്യാന്പ് കാൻസർരോഗ
ബംഗളൂരു മലയാളി ഫോറം കാൻസർ ക്യാന്പ്
ബംഗളൂരു: ബംഗളൂരു മലയാളി ഫോറത്തിന്‍റെ നേതൃത്വത്തിൽ എച്ച്സിജി ആശുപത്രിയുമായി സഹകരിച്ച് സൗജന്യ കാൻസർ നിർണയ ക്യാന്പ് സംഘടിപ്പിച്ചു. എസ്ജി പാളയ സെൻറ് തോമസ് ഫൊറോനാ പാരിഷ് ഹാളിൽ നടന്ന ക്യാന്പ് കാൻസർരോഗ വിദഗ്ധൻ ഡോ. പി.എസ്. ശ്രീധർ ഉദ്ഘാടനം ചെയ്തു. എസ്ജി പാളയ കോർപറേറ്റർ മഞ്ജുനാഥ് മുഖ്യാതിഥിയായിരുന്നു. പത്തോളം ഡോക്ടർമാർ പങ്കെടുത്ത ക്യാന്പൽ 102 പേർ വൈദ്യപരിശോധനയ്ക്ക വിധേയരായി.

ക്യാന്പിനോടനുബന്ധിച്ചു നടന്ന യോഗത്തിൽ പ്രസിഡന്‍റ് അഡ്വ. മെൻറോ ഐസക് അധ്യക്ഷത വഹിച്ചു. സെക്രട്ടറി മധു കലമാനൂർ, പി.ജെ. ജോജോ, ഷിബു ശിവദാസ്, സൈമണ്‍ തലകോടൻ, പ്രകാശ് തോമസ് എന്നിവർ പ്രസംഗിച്ചു. അർജുൻ, ബെന്നി, പ്രജി, അജയ് കിരണ്‍, ഷാജി , ഷാജി ആർ. പിള്ള, നസീർ, രവിചന്ദ്രൻ, ഗോപാലകൃഷ്ണൻ എന്നിവർ നേതൃത്വം നല്കി. സാമൂഹിക സന്നദ്ധരംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച അടൂർ രാധാകൃഷ്ണനെ വേദിയിൽ ആദരിച്ചു.