ബംഗളൂരു: ബംഗളൂരു മലയാളി കാത്തലിക് അസോസിയേഷന്റെ (ബിഎംസിഎ) 2017-18 വർഷത്തേക്കുള്ള ഭാരവാഹികൾ ചുമതലയേറ്റു.
ജൂലൈ ഒന്‍പതിന് വൈകുന്നേരം 6.30ന് കോക്സ് ടൗണ്‍ വീലർ റോഡിലെ ജിംഖാന ക്ലബ് ഹാളിൽ നടന്ന ചടങ്ങിൽ ദേശീയ ന്യൂനപക്ഷ കമ്മീഷൻ ഉപാധ്യക്ഷൻ ജോർജ് കുര്യൻ മുഖ്യാതിഥി ആയിരുന്നു.
സിസിബിഐ ഡപ്യൂട്ടി സെക്രട്ടറി ജനറൽ ഡോ. സ്റ്റീഫൻ ആലത്തറ, മാണ്ഡ്യ രൂപത ചാൻസലർ ഫാ. ജോമോൻ കോലഞ്ചേരി സിഎംഐ, മത്തിക്കരെ സെന്റ് ജോസഫ് മലങ്കര ഇടവക വികാരി ഫാ. ജോയൽ മാത്യു ഓഐസി, മുൻ പ്രസിഡന്റ് ബിജു തോമസ്, രക്ഷാധികാരികളായ തോമസ് ചാണ്ടി, ടോണി വിൻസന്റ്, ലഫ്. കേണൽ എ.കെ. റപ്പായി, പി.വി. കുര്യൻ എന്നിവർ പ്രസംഗിച്ചു. രക്ഷാധികാരി സെലിൻ കുഞ്ഞുകുഞ്ഞ് പുതിയ ഭാരവാഹികൾക്കുള്ള സത്യവാചകം ചൊല്ലിക്കൊടുത്തു.
തുടർന്ന് പ്രസിഡന്റ് ജയ്ജോ ജോസഫ്, വൈസ് പ്രസിഡന്റ വിൽസ് വാറുണ്ണി, സെക്രട്ടറി പി.വി. ഡൊമിനിക്, ജോയിന്റ് സെക്രട്ടറി മെറിൽ ജേക്കബ് ചാക്കോ, ട്രഷറർ ജോയ് വെള്ളറ ഡേവിഡ് എന്നിവർ പുതിയ ഭാരവാഹികളായി ചുമതലയേറ്റു.
വൈകുന്നേരം നാലിന് ബിഎംസിഎയുടെ അറുപത്തിയൊന്നാമത് വാർഷിക പൊതുയോഗം ഡൊംലൂരിലുള്ള അസോസിയേഷൻ ഹാളിൽ ചേർന്നു. ബിജു തോമസ് അധ്യക്ഷത വഹിച്ചു.