ബംഗളൂരു: വൈസ്മെൻ ക്ലബ് പീനിയ ഭാരവാഹികൾ ചുമതലയേറ്റു. വൈഎംസിഎ ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് ആന്റണി ജോബ്, സെക്രട്ടറി ഷാഗി ഇടച്ചിറ, ട്രഷറർ അബി ജോണ്‍സ് തുടങ്ങിയവരും, വനിതാ വിഭാഗം പ്രസിഡന്റ് വാസന്തി കൃഷ്ണൻ, സെക്രട്ടറി നിഷ ഷാഗി, ട്രഷറർ സുധ സുധീർ എന്നിവരും, കുട്ടികളുടെ വിഭാഗം പ്രസിഡന്റ് അലൻ തോമസ്, സെക്രട്ടറി ജനിറ്റ ജോർജ്, ട്രഷറർ അഭിരാം എന്നിവരും ചുമതലയേറ്റു.
ഡിസ്ട്രിക്ട് ഗവർണർ ഫിലിപ്പ് മാത്യു, മുൻ ഏരിയ പ്രസിഡന്റ് എബി ഏബ്രഹാം, മുൻ റീജണൽ ഡയറക്ടർ ജേക്കബ് വർഗീസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. അന്തരിച്ച അംഗം ഷാജി വർഗീസിന്റെ ഓർമയ്ക്കായി പ്രത്യേക യോഗവും നടന്നു.