ബംഗളൂരു: നഴ്സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ പ്രവർത്തനങ്ങൾ കർണാടകയിലേക്കും വ്യാപിപ്പിക്കുന്നു. സംസ്ഥാനത്തെ പ്രവർത്തനോദ്ഘാടനം ഇന്നു ബംഗളൂരുവിൽ നടക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് ബന്നാർഘട്ട റോഡിൽ ജെപി നഗർ എയ്ത് ഫേസിലെ വിദ്യാകിരണ്‍ കോളജ് ഓഡിറ്റോറിയത്തിലാണ് സംഘടനയുടെ കർണാടകയിലെ ആദ്യയോഗം നടക്കുന്നത്. യുഎൻഎ പ്രസിഡന്റ് ജാസ്മിൻ ഷാ ഉദ്ഘാടനം ചെയ്യും. ബംഗളൂരുവിലെ വിവിധ ആശുപത്രികളിൽ ജോലി ചെയ്യുന്ന നഴ്സുമാരും നഴ്സിംഗ് വിദ്യാർഥികളും യോഗത്തിൽ പങ്കെടുക്കും.
കേരളത്തിൽ നഴ്സുമാരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന യുഎൻഎ നിലവിൽ ശന്പളവർധന ആവശ്യപ്പെട്ട് ശക്തമായ സമരം നടത്തിവരികയാണ്.
കേരളത്തിൽ നഴ്സുമാരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന യുഎൻഎ നിലവിൽ ശന്പളവർധന ആവശ്യപ്പെട്ട് ശക്തമായ സമരം നടത്തിവരികയാണ്.