ബംഗളൂരു: പതിനാലാമത് ദേശീയ എയറോബിക് ജിംനാസ്റ്റിക് ചാന്പ്യൻഷിപ്പിനായി ബംഗളൂരു ഒരുങ്ങി. ഇന്നുമുതൽ ചൊവ്വാഴ്ച വരെ വൈറ്റ് ഫീൽഡിലെ ഗോപാലൻ സ്പോർട്സ് സെന്ററിലാണ് മത്സരങ്ങൾ നടക്കുന്നത്. അണ്ടർ 11, അണ്ടർ 14, അണ്ടർ 17, 18നു മുകളിൽ എന്നീ വിഭാഗങ്ങളിലായി ഏകദേശം 250 മത്സരാർഥികൾ ചാന്പ്യൻഷിപ്പിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കർണാടകയിൽ എയറോബിക് ജിംനാസ്റ്റിക്സിനെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ചാന്പ്യൻഷിപ്പ് ബംഗളൂരുവിൽ സംഘടിപ്പിക്കുന്നതെന്ന് ജിംനാസ്റ്റിക്സ് അസോസിയേഷൻ ഓഫ് കർണാടക പ്രസിഡന്റ് ജി. മനോഹർ കാമത്ത് അറിയിച്ചു.