ബംഗളൂരു: ഈ അധ്യയനവർഷം മുതൽ സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും കന്നഡ ഭാഷ നിർബന്ധമായി പഠിപ്പിക്കണം. ഇതു സംബന്ധിച്ച് സർക്കാർ ഉത്തരവിറക്കി.
മേയ് 29 മുതൽ മുൻകാല പ്രാബല്യത്തോടെയാണ് ഉത്തരവ് നിലവിൽ വന്നത്. സംസ്ഥാനത്ത് കന്നഡ ഭാഷാപഠനം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം. നേരത്തെ സർക്കാർ സ്കൂളുകളിൽ കന്നഡ ഭാഷ നിർബന്ധമാക്കിയിരുന്നെങ്കിലും ഇംഗ്ലീഷ് മീഡിയം സ്കൂളുകളിൽ ഈ നിർദേശം പാലിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് കർശന നടപടികളുമായി സർക്കാർ മുന്നോട്ടുനീങ്ങിയത്. നിയമം പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്താൻ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തും.
കന്നഡ ഭാഷയ്ക്കൊപ്പം സ്കൂളുകളിൽ കന്നഡ പ്രാരംഭഗീതമായ നാദഗീത നിർബന്ധമാക്കുമെന്നും കർണാടക പ്രൈമറി ആൻഡ് സെക്കൻഡറി വിദ്യാഭ്യാസ മന്ത്രി തൻവീർ സേട്ട് അറിയിച്ചു.