+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മൈസൂരു വടക്കേ മലബാർ റെയിൽപ്പാത: ചർച്ച നടത്തി

ബംഗളൂരു: കർണാടക ട്രാവലേഴ്സ് ഫോറത്തിന്‍റെ ആഭിമുഖ്യത്തിൽ ബംഗളൂരുവിലെ വിവിധ സംഘടനകളെ പങ്കെടുപ്പിച്ച് മൈസൂരു വടക്കേ മലബാർ റെയിൽ പാതയും യാത്രാപ്രശ്നങ്ങളും എന്ന വിഷയം ചർച്ച ചെയ്തു. ജൂലൈ 8 ശനിയാഴ്ച വൈ
മൈസൂരു വടക്കേ മലബാർ റെയിൽപ്പാത: ചർച്ച നടത്തി
ബംഗളൂരു: കർണാടക ട്രാവലേഴ്സ് ഫോറത്തിന്‍റെ ആഭിമുഖ്യത്തിൽ ബംഗളൂരുവിലെ വിവിധ സംഘടനകളെ പങ്കെടുപ്പിച്ച് മൈസൂരു വടക്കേ മലബാർ റെയിൽ പാതയും യാത്രാപ്രശ്നങ്ങളും എന്ന വിഷയം ചർച്ച ചെയ്തു.

ജൂലൈ 8 ശനിയാഴ്ച വൈകുന്നേരം 5.30ന് ഇസിഎ ഹാളിൽ നടന്ന ചർച്ചയിൽ ജനപ്രതിനിധികളും സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുത്തു. മൈസൂരുവിൽ നിന്ന് വടക്കേ മലബാറിലേക്കുള്ള വനപാത ഒഴിവാക്കിയുള്ള പുതിയ റെയിൽപ്പാത, കേരളത്തിലേക്കുള്ള ട്രെയിനിന്‍റെ പ്ലാറ്റ്ഫോം മാറ്റങ്ങൾ, മലബാർ ഭാഗത്തേക്കുള്ള റോഡ് സൗകര്യങ്ങൾ എന്നിവയാണ് പ്രധാനമായും ചർച്ച ചെയ്തത്. മൈസൂരു, കണ്ണൂർ, തലശേരി, മാനന്തവാടി, സുൽത്താൻബത്തേരി എന്നീ സ്ഥലങ്ങളിലെ പൊതുപ്രവർത്തകരും റിട്ട. ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ജയരാജും ചർച്ചയിൽ പങ്കെടുത്തു. പരിപാടികൾക്ക് കെകെടിഎഫ് ജനറൽ കണ്‍വീനർ ആർ. മുരളീധർ നേതൃത്വം നൽകി.