ബംഗളൂരു: നോർത്ത് വെസ്റ്റ് കേരളസമാജം ജിഎസ്ടി ബോധവത്കരണ ക്യാന്പ് സംഘടിപ്പിച്ചു. ജാലഹള്ളിയിലെ സമാജം ഹാളിൽ നടത്തിയ ക്യാന്പ് വൈസ് പ്രസിഡന്റ് മാത്തുക്കുട്ടി ചെറിയാൻ ഉദ്ഘാടനം ചെയ്തു. നൂറോളം മലയാളി സംരംഭകർ പങ്കെടുത്ത പരിപാടിയിൽ ചാർട്ടേഡ് അക്കൗണ്ടന്റ് എൻ. രാജേഷ് ക്ലാസ് നയിച്ചു.
സമാജം സെക്രട്ടറി സത്യനാഥൻ ബാബു, പി. ബാലചന്ദ്രൻ, എൻ. ചിത്തരഞ്ജൻ രാജേഷ് കൃഷ്ണൻ എന്നിവർ നേതൃത്വം നല്കി. ആവശ്യകതയനുസരിച്ച് ഈമാസം വീണ്ടും ക്ലാസ് നടത്തുമെന്നും ബംഗളൂരു മലയാളികൾ ക്യാന്പ് പ്രയോജനപ്പെടുത്തണമെന്നും ഭാരവാഹികൾ അറിയിച്ചു.