ബംഗളൂരു: ഹെബ്ബഗോഡി പരിശുദ്ധ വ്യാകുലമാതാ ഇടവകയിലെ സെന്റ് വിൻസന്റ് ഡിപോൾ സൊസൈറ്റിയുടെ ഒന്നാമത് വാർഷികം ഇടവക വികാരി ഫാ. ലാലു തടത്തിലാങ്കൽ എംഎസ്എഫ്എസ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ഷാജി ആന്റണി, സെക്രട്ടറി മാത്യു കോയിക്കര, ട്രഷറർ ചാർളി, ഇടവക ട്രസ്റ്റി തോമസ് അലകലം, സണ്‍ഡേ സ്കൂൾ ഹെഡ്മാസ്റ്റർ ബെന്നി മാത്യു, സുനുമോൻ ജോർജ് എന്നിവർ പ്രസംഗിച്ചു. ആതുരസേവനരംഗത്ത് മാതൃകാപരമായ പ്രവർത്തനം നടത്തുന്ന യൂണിറ്റിനെ വികാരി ഫാ. ലാലു തടത്തിലാങ്കൽ അനുമോദിച്ചു. എസ്എസ്എൽസി പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങി സൊസൈറ്റിയുടെ കാഷ് അവാർഡിന് അർഹരായ വിദ്യാർഥികളെ യോഗത്തിൽ അനുമോദിച്ചു. ഹുള്ളഹള്ളി ഇടവകയിലേക്ക് സ്ഥലംമാറിപ്പോകുന്ന ഷാജി ആന്റണിക്ക് ചടങ്ങിൽ യാത്രയയപ്പ് നല്കി.