ബംഗളൂരു: നഗരത്തിൽ ആദ്യമായി കാർ ബൂട്ട് ഓപ്പണ്‍ മാർക്കറ്റ് പ്രവർത്തനമാരംഭിക്കുന്നു. മല്ലേശ്വരം സിരൂർ പാർക്ക് മൈതാനത്ത് എട്ടിനാണ് ഓപ്പണ്‍ മാർക്കറ്റ് പ്രവർത്തിക്കുന്നത്. രാവിലെ 11 മുതൽ വൈകുന്നേരം ആറു വരെയാണ് മാർക്കറ്റ്. പുതിയതോ പഴയതോ ആയ എന്തു സാധനങ്ങളും വിൽക്കുകയും വാങ്ങുകയും ചെയ്യാൻ സാധിക്കുമെന്നതാണ് കാർ ബൂട്ട് ഓപ്പണ്‍ മാർക്കറ്റിന്റെ പ്രത്യേകത.
കാറിന്റെ ഡിക്കി തുറന്നുവച്ച് സാധനങ്ങൾ നിരത്തിയാണ് വിൽപ്പന നടത്തുന്നത്. വിൽപ്പനക്കാർ 1,000 രൂപ തറവാടകയായി നൽകേണ്ടിവരും. കുടിൽ വ്യവസായികൾക്കും ചെറുകിട സംരംഭകർക്കും തങ്ങളുടെ ഉത്പന്നങ്ങൾ വളരെയെളുപ്പം പ്രദർശിപ്പിക്കാനും വിൽക്കാനുമുള്ള ഒരു വേദി കൂടിയാണ് കാർ ബൂട്ട് ഓപ്പണ്‍ മാർക്കറ്റ്.