+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സുപ്രീം കോടതി ഉത്തരവ്: നഗരത്തിൽ പൂട്ടുവീഴുന്നത് 1,500 മദ്യശാലകൾക്ക്

ബംഗളൂരു: ദേശീയസംസ്ഥാന പാതകളുടെ 500 മീറ്റർ ചുറ്റളവിലുള്ള എല്ലാ മദ്യശാലകളും അടച്ചുപൂട്ടാനുള്ള സുപ്രീം കോടതി ഉത്തരവിൻറെ പശ്ചാത്തലത്തിൽ നഗരത്തിൽ പൂട്ടുവീഴുന്നത് 1,500ലേറെ മദ്യശാലകൾക്ക്. ജൂലൈ ഒന്നിനാണ് കേ
സുപ്രീം കോടതി ഉത്തരവ്: നഗരത്തിൽ പൂട്ടുവീഴുന്നത് 1,500 മദ്യശാലകൾക്ക്
ബംഗളൂരു: ദേശീയസംസ്ഥാന പാതകളുടെ 500 മീറ്റർ ചുറ്റളവിലുള്ള എല്ലാ മദ്യശാലകളും അടച്ചുപൂട്ടാനുള്ള സുപ്രീം കോടതി ഉത്തരവിൻറെ പശ്ചാത്തലത്തിൽ നഗരത്തിൽ പൂട്ടുവീഴുന്നത് 1,500ലേറെ മദ്യശാലകൾക്ക്. ജൂലൈ ഒന്നിനാണ് കോടതി ഉത്തരവ് നടപ്പാക്കാൻ നല്കിയിട്ടുള്ള സമയപരിധി. ഇതനുസരിച്ച് നഗരത്തിലെ മദ്യശാലകൾക്ക് എക്സൈസ് വകുപ്പ് നോട്ടീസ് നല്കിയിട്ടുണ്ട്. നഗരത്തിലൂടെയുള്ള പാതകളുടെ ദേശീയപാത പദവി എടുത്തുകളയാൻ സംസ്ഥാന സർക്കാർ ശ്രമിച്ചിരുന്നുവെങ്കിലും വിജയിച്ചില്ല.

ദേശീയപാതകൾ ഇത്തരത്തിൽ പ്രാദേശിക പാതകളായാൽ അടച്ചുപൂട്ടലിൻറെ വക്കിൽ നിൽക്കുന്ന 60 ശതമാനം മദ്യശാലകളും തുറന്നുപ്രവർത്തിക്കാൻ കഴിയും.

ദേശീയപാതയുടെ 500 മീറ്റർ പരിധിയിൽ വരുന്ന എല്ലാ മദ്യശാലകളും പൂട്ടണമെന്ന സുപ്രീം കോടതിയുടെ ഉത്തരവ് പ്രകാരം സംസ്ഥാനത്തെ 5957 മദ്യശാലകളാണ് ജൂലൈ ഒന്നു മുതൽ അടച്ചുപൂട്ടേണ്ടിവരുന്നത്. ഇവ പൂട്ടിയാൽ സംസ്ഥാനത്തിന് 4,000 കോടി രൂപയുടെ വരുമാനനഷ്ടമുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. വിനോദസഞ്ചാരമേഖലയിൽ നിന്നുള്ള വരുമാനത്തിലും വൻ ഇടിവ് സംഭവിക്കും.