+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബംഗളൂരു നോർക്ക റൂട്ട്സിന് പുതിയ ഓഫീസ്

ബംഗളൂരു: നോർക്ക റൂട്ട്സിൻറെ ബംഗളൂരു ഓഫീസ് പുതിയ മന്ദിരത്തിൽ പ്രവർത്തനമാരംഭിച്ചു. കോറമംഗല ഫോറം മാളിന് എതിർവശത്തുള്ള രഹേജ ആർക്കേഡിൻറെ 143ാം നന്പർ മുറിയിലാണ് പുതിയ ഓഫീസ്. നോർക്ക റൂട്ട്സ് ചീഫ് എക്സിക്
ബംഗളൂരു നോർക്ക റൂട്ട്സിന് പുതിയ ഓഫീസ്
ബംഗളൂരു: നോർക്ക റൂട്ട്സിൻറെ ബംഗളൂരു ഓഫീസ് പുതിയ മന്ദിരത്തിൽ പ്രവർത്തനമാരംഭിച്ചു. കോറമംഗല ഫോറം മാളിന് എതിർവശത്തുള്ള രഹേജ ആർക്കേഡിൻറെ 143ാം നന്പർ മുറിയിലാണ് പുതിയ ഓഫീസ്. നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഡോ. കെ.എൻ. രാഘവൻ ഐആർഎസ് ഓഫീസിൻറെ ഉദ്ഘാടനം നിർവഹിച്ചു.

നോർക്ക ഡവലപ്മെൻറ് ഓഫീസർ ട്രീസ തോമസ് പ്രസംഗിച്ചു. പ്രവാസി ക്ഷേമ പരിപാടികൾ വിപുലീകരിക്കുന്നതിനായി ഉദ്ഘാടനദിവസം രാവിലെ 11 മുതൽ വൈകുന്നേരം അഞ്ചുവരെ മലയാളി സംഘടനകളുടെയും സ്ഥാപനങ്ങളുടെയും കൂട്ടായ്മകളുടെയും പ്രതിനിധികളുമായി ഡോ. രാഘവനും ഉദ്യോഗസ്ഥരും കൂടിക്കാഴ്ച നടത്തി.