+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇഫ്താർ സംഗമവും മതസൗഹാർദ സമ്മേളനവും

ബംഗളൂരു: സുവർണ കർണാടക കേരളസമാജം ബംഗളൂരു ഈസ്റ്റ് സോണിൻറെ ആഭിമുഖ്യത്തിൽ ഇഫ്താർ സംഗമവും മതസൗഹാർദ സമ്മേളനവും കമ്മനഹള്ളിയിലെ മോറിസ് റസ്റ്ററൻറിലെ പാർട്ടി ഹാളിൽ നടന്നു.മതസൗഹാർദ സമ്മേളനം ബിബിഎംപി പ്
ഇഫ്താർ സംഗമവും മതസൗഹാർദ സമ്മേളനവും
ബംഗളൂരു: സുവർണ കർണാടക കേരളസമാജം ബംഗളൂരു ഈസ്റ്റ് സോണിൻറെ ആഭിമുഖ്യത്തിൽ ഇഫ്താർ സംഗമവും മതസൗഹാർദ സമ്മേളനവും കമ്മനഹള്ളിയിലെ മോറിസ് റസ്റ്ററൻറിലെ പാർട്ടി ഹാളിൽ നടന്നു.

മതസൗഹാർദ സമ്മേളനം ബിബിഎംപി പ്രതിപക്ഷ നേതാവ് പദ്മനാഭറെഡ്ഡി ഉദ്ഘാടനം ചെയ്തു. വൈകുന്നേരം 6.51ന് നോന്പുതുറയോടെ ആരംഭിച്ച ചടങ്ങിൽ ശാഖാ ചെയർമാൻ കെ.ജെ. ബൈജു അധ്യക്ഷത വഹിച്ചു. ഹിറാ സെൻറർ മൗലവി മുബഷിർ അസ്ഹരി, ബാബുസാപാളയ സെൻറ്. ജോസഫ് ചർച്ച് വികാരി ഫാ. ഷിൻറോ മംഗലത്ത്, ശാന്തിഗിരി മഠം സ്വാമിജി ഭക്തദത്ത ജ്ഞാന തപസി എന്നിവർ മതസൗഹാർദ സന്ദേശം നൽകി. സംസ്ഥാന പ്രസിഡൻറ് രാജൻ ജേക്കബ്, സെക്രട്ടറി കെ.പി. ശശിധരൻ, ഡോ. രാമേഗൗഡ, അഡ്വ.സത്യൻ പുത്തൂർ, അശോക് റെഡ്ഡി, കണ്‍വീനർ മാത്യു ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.

ചടങ്ങിൽ ശ്രീനാരായണ സമിതി ട്രഷറർ വി.കെ. വിജയൻ, കർണാടക സംസ്ഥാന ദുരന്തനിവാരണ സമിതി അംഗം പ്രദീപ്, കഐൻഎസ്എസ് എംഎസ് നഗർ കരയോഗം പ്രസിഡൻറ വിജയൻ നായർ, എൻഎസ്എസ് (കെ) ചെയർമാൻ ആർ. വിജയൻ, കാസ പ്രസിഡൻറ് ബാഹുലേയൻ, ശോഭ ഹൈപ്പർമാർക്കറ്റ് എംഡി അഷറഫ്, വെള്ളാറ ട്രാവൽസ് എംഡി ജോയ് വെള്ളാറ, സാൻജോ ആർട്സ് ആൻഡ് സ്പോർട്സ് പ്രസിഡൻറ് സെബാസ്റ്റ്യൻ, എഐഎംഎ സെക്രട്ടറി വിനു തോമസ്, ഈസ്റ്റ് സോണ്‍ കണ്‍വീനർ പി.സി. ഫ്രാൻസിസ്, യൂത്ത് കണ്‍വീനർ എൻ.എച്ച്. കബീർ തുടങ്ങി ബംഗളൂരുവിലെ വിവിധ സംഘടനാ പ്രതിനിധികളും പങ്കെടുത്തു.