+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റംസാൻ സ്പെഷൽ ബസ് സർവീസ്: ബുക്കിംഗ് ആരംഭിച്ചു

ബംഗളൂരു: റംസാൻ അവധിയോടനുബന്ധിച്ച് നാട്ടിലേക്കുള്ള യാത്രാത്തിരക്ക് കണക്കിലെടുത്ത് കേരള ആർടിസി ബംഗളൂരുവിൽ നിന്ന് പ്രഖ്യാപിച്ച സ്പെഷൽ ബസുകളിലേക്കുള്ള ബുക്കിംഗ് ആരംഭിച്ചു. തിരക്ക് കൂടുതലുള്ള 23ന് പത്ത് സ
റംസാൻ സ്പെഷൽ ബസ് സർവീസ്: ബുക്കിംഗ് ആരംഭിച്ചു
ബംഗളൂരു: റംസാൻ അവധിയോടനുബന്ധിച്ച് നാട്ടിലേക്കുള്ള യാത്രാത്തിരക്ക് കണക്കിലെടുത്ത് കേരള ആർടിസി ബംഗളൂരുവിൽ നിന്ന് പ്രഖ്യാപിച്ച സ്പെഷൽ ബസുകളിലേക്കുള്ള ബുക്കിംഗ് ആരംഭിച്ചു. തിരക്ക് കൂടുതലുള്ള 23ന് പത്ത് സ്പെഷൽ ബസുകളാണ് പ്രഖ്യാപിച്ചത്. കോഴിക്കോട്ടേക്ക് മൂന്നും കോട്ടയം, എറണാകുളം, തൃശൂർ, കണ്ണൂർ, പയ്യന്നൂർ, തലശേരി, സുൽത്താൻ ബത്തേരി എന്നിവിടങ്ങളിലേക്ക് ഓരോ ബസുകളുമാണ് സർവീസ് നടത്തുന്നത്.

റംസാൻ അവധിക്കു ശേഷം കേരള ആർടിസി തിരിച്ചു ബംഗളൂരുവിലേക്കും സർവീസ് നടത്തും. 25, 26 തീയതികളിലായിരിക്കും മടക്ക സർവീസുകൾ. റംസാൻ അവധിക്ക് കേരള ആർടിസിയുടെ പതിവ് ബസുകളിലെ ടിക്കറ്റുകൾ നേരത്തെ തന്നെ തീർന്നിരുന്നു. ഈ സാഹചര്യത്തിൽ സ്പെഷൽ ബസുകൾ പ്രഖ്യാപിച്ചത് മലയാളി യാത്രികർക്ക് ഏറെ ആശ്വാസം പകരുന്നതാണ്. തിരക്ക് കണക്കിലെടുത്ത് കൂടുതൽ ബസുകൾ പ്രഖ്യാപിക്കുമെന്ന് കേരള ആർടിസി അധികൃതർ അറിയിച്ചു.

റംസാൻ അവധിക്ക് കർണാടക ആർടിസി 23 സ്പെഷൽ ബസുകളാണ് ഇതുവരെ പ്രഖ്യാപിച്ചത്. 23നാണ് പ്രത്യേക ബസുകൾ സർവീസ് നടത്തുന്നത്. ഇവയിൽ നാലെണ്ണം മൈസൂരുവിൽ നിന്നാണ്. നേരത്തെ പ്രഖ്യാപിച്ച 16 ബസുകൾ കൂടാതെ ഏഴു ബസുകൾ കൂടി കഴിഞ്ഞ ദിവസം പ്രഖ്യാപിക്കുകയായിരുന്നു.

തൃശൂരിലേക്ക് ഒരു വോൾവോയും കോഴിക്കോട്ടേക്ക് രണ്ടു വോൾവോയും രണ്ടു രാജഹംസയും കോട്ടയത്തേക്ക് ഒരു വോൾവോയും കാസർഗോട്ടേക്ക് ഒരു രാജഹംസയുമാണ് കഴിഞ്ഞ ദിവസം അധികമായി പ്രഖ്യാപിച്ചത്. ഈ ബസുകളിലേക്കുള്ള ബുക്കിംഗ് പുരോഗമിക്കുകയാണ്. തിരക്ക് കൂടുന്നതനുസരിച്ച് കൂടുതൽ സ്പെഷൽ സർവീസുകൾ പ്രഖ്യാപിക്കുമെന്നു കർണാടക ആർടിസി അറിയിച്ചിട്ടുണ്ട്. അവധിക്കു ശേഷം 25, 26 തീയതികളിൽ തിരിച്ച് കേരളത്തിലേക്കും സ്പെഷൽ സർവീസ് നടത്തും.

സ്പെഷൽ ബസുകളുടെ സമയക്രമം

ബംഗളൂരു കോട്ടയം സൂപ്പർ ഡീലക്സ് വൈകുന്നേരം ആറിന് (മാനന്തവാടി വഴി).
ബംഗളൂരു എറണാകുളം സൂപ്പർ ഡീലക്സ് വൈകുന്നേരം 6.30ന് (മാനന്തവാടി വഴി).
ബംഗളൂരു തൃശൂർ സൂപ്പർ ഡീലക്സ് രാത്രി 7.15 ന് (മാനന്തവാടി വഴി).
ബംഗളൂരു കോഴിക്കോട് സൂപ്പർ എക്സ്പ്രസ് രാത്രി 8.20ന് (മാനന്തവാടി വഴി).
ബംഗളൂരു കോഴിക്കോട് സൂപ്പർ ഡീലക്സ് രാത്രി 9.32ന് (മാനന്തവാടി വഴി).
ബംഗളൂരു കണ്ണൂർ സൂപ്പർ ഫാസ്റ്റ് രാത്രി 9.46ന് (കൂത്തുപറന്പ് വഴി).
ബംഗളൂരു പയ്യന്നൂർ സൂപ്പർ എക്സ്പ്രസ് രാത്രി 10.15ന് (ചെറുപുഴ വഴി).
ബംഗളൂരു തലശേരി സൂപ്പർ ഫാസ്റ്റ് രാത്രി 10.20ന് (കൂത്തുപറന്പ് വഴി).
ബംഗളൂരു കോഴിക്കോട് സൂപ്പർ ഡീലക്സ് രാത്രി 11.40ന് (ബത്തേരി വഴി).
ബംഗളൂരു സുൽത്താൻ ബത്തേരി സൂപ്പർ ഫാസ്റ്റ് രാത്രി 11.55ന് (മൈസൂരു വഴി).