+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബംഗളൂരു നോർക്ക റൂട്ട്സിന് പുതിയ ഓഫീസ്

ബംഗളൂരു: നോർക്ക റൂട്ട്സിന്‍റെ ബംഗളൂരു ഓഫീസ് പുതിയ മന്ദിരത്തിലേക്ക്. കോറമംഗല ഫോറം മാളിന് എതിർവശത്തുള്ള രഹേജ ആർക്കേഡിന്‍റെ 143ാം നന്പർ മുറിയിലായിരിക്കും പുതിയതായി ഓഫീസ് പ്രവർത്തിക്കുന്നത്. ഈമാസം 23ന
ബംഗളൂരു നോർക്ക റൂട്ട്സിന് പുതിയ ഓഫീസ്
ബംഗളൂരു: നോർക്ക റൂട്ട്സിന്‍റെ ബംഗളൂരു ഓഫീസ് പുതിയ മന്ദിരത്തിലേക്ക്. കോറമംഗല ഫോറം മാളിന് എതിർവശത്തുള്ള രഹേജ ആർക്കേഡിന്‍റെ 143ാം നന്പർ മുറിയിലായിരിക്കും പുതിയതായി ഓഫീസ് പ്രവർത്തിക്കുന്നത്. ഈമാസം 23ന് നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഡോ. കെ.എൻ. രാഘവൻ ഐആർഎസ് ഓഫീസിൻറെ ഉദ്ഘാടനം നിർവഹിക്കും. നിലവിൽ അൾസൂർ തടാകക്കരയിൽ ശ്രീനാരായണ സമിതി കെട്ടിടത്തിലാണ് നോർക്ക റൂട്ട്സ് പ്രവർത്തിക്കുന്നത്.

ഉദ്ഘാടനദിവസം രാവിലെ 11 മുതൽ വൈകുന്നേരം അഞ്ചുവരെ മലയാളി സംഘടനകളുടെയും സ്ഥാപനങ്ങളുടെയും കൂട്ടായ്മകളുടെയും പ്രതിനിധികളുമായി ഡോ. രാഘവനും ഉദ്യോഗസ്ഥരും കൂടിക്കാഴ്ച നടത്തും. പ്രവാസി ക്ഷേമ പരിപാടികൾ വിപുലീകരിക്കുകയാണ് ലക്ഷ്യം. പങ്കെടുക്കുന്നവർ 080 25305090 എന്ന നന്പരിലോ bengaluru.norka@kerala.gov.in എന്ന വിലാസത്തിലോ ബന്ധപ്പെടേണ്ടതാണെന്ന് നോർക്ക ഡവലപ്മെൻറ് ഓഫീസർ ട്രീസ തോമസ് അറിയിച്ചു.