+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കെഎന്‍എസ്എസ് സിവിൽസർവീസ് അക്കാദമി ആരംഭിക്കുന്നു

ബംഗളൂരു: കർണാടക നായർ സർവീസ് സൊസൈറ്റിക്കു കീഴിൽ ഐഎഎസ്, ഐഎഫ്എസ്, ഐപിഎസ്, ഐആർഎസ് സർവീസുകൾക്കും മാനേജ്മെൻറ് മികവിനുമായി പരിശീലന കേന്ദ്രങ്ങളും സ്ഥാപനങ്ങളും ആരംഭിക്കും. പദ്ധതിയുടെ പ്രാരംഭ പ്രവർത്തനത്
കെഎന്‍എസ്എസ് സിവിൽസർവീസ് അക്കാദമി ആരംഭിക്കുന്നു
ബംഗളൂരു: കർണാടക നായർ സർവീസ് സൊസൈറ്റിക്കു കീഴിൽ ഐഎഎസ്, ഐഎഫ്എസ്, ഐപിഎസ്, ഐആർഎസ് സർവീസുകൾക്കും മാനേജ്മെൻറ് മികവിനുമായി പരിശീലന കേന്ദ്രങ്ങളും സ്ഥാപനങ്ങളും ആരംഭിക്കും.

പദ്ധതിയുടെ പ്രാരംഭ പ്രവർത്തനത്തിനായി പ്രത്യേകം കമ്മിറ്റി രൂപവത്കരിച്ചു. ബോർഡ് അംഗങ്ങളായ പി.കെ.കെ. പണിക്കർ, ആർ. മോഹൻദാസ്, ജോയിൻറ് സെക്രട്ടറി കെ.വി. ഗോപാലകൃഷ്ണൻ, മുൻ സെക്രട്ടറി എം. രാധാകൃഷ്ണൻ, ചെയർമാൻ രാമചന്ദ്രൻ പലേരി, ജനറൽ സെക്രട്ടറി മനോഹര കുറുപ്പ്, ട്രഷറർ വി. വിജയൻ, എംഎഇസി ട്രസ്റ്റ് പ്രസിഡൻറ് ഒ.വി.പി. നന്പ്യാർ, സെക്രട്ടറി രാധാകൃഷ്ണൻ നായർ, ട്രഷറർ ബി. സതീഷ് കുമാർ എന്നിവരാണ് കമ്മിറ്റി അംഗങ്ങൾ. മുൻ ഇന്ത്യൻ അംബാസഡർ ടി.പി. ശ്രീനിവാസൻ അക്കാദമിയുടെ ഉപദേശകനാണ്.