+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നമ്മ മെട്രോ ഒന്നാം ഘട്ടം രാഷ്ട്രപതി നാടിനു സമർപ്പിച്ചു

ബംഗളൂരു: ബംഗളൂരു ജനതയുടെ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ സ്വപ്നപദ്ധതിയായ നമ്മ മെട്രോയുടെ ഒന്നാം ഘട്ടം ട്രാക്കിലായി. വടക്ക്തെക്ക് പാതയായ ഗ്രീൻലൈനിലെ സാന്പിഗെ റോഡ് യെലച്ചനഹള്ളി പാതയുടെ ജോലികൾ പൂർത്ത
നമ്മ മെട്രോ ഒന്നാം ഘട്ടം രാഷ്ട്രപതി നാടിനു സമർപ്പിച്ചു
ബംഗളൂരു: ബംഗളൂരു ജനതയുടെ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ സ്വപ്നപദ്ധതിയായ നമ്മ മെട്രോയുടെ ഒന്നാം ഘട്ടം ട്രാക്കിലായി. വടക്ക്തെക്ക് പാതയായ ഗ്രീൻലൈനിലെ സാന്പിഗെ റോഡ് യെലച്ചനഹള്ളി പാതയുടെ ജോലികൾ പൂർത്തിയായതോടെയാണ് ഒന്നാംഘട്ടം ഉദ്ഘാടനത്തിനൊരുങ്ങിയത്. ഇന്നലെ വൈകുന്നേരം ഏഴിന് സ്ക്വയർ മെട്രോ സ്റ്റേഷനിൽ രാഷ്ട്രപതി പ്രണബ് മുഖർജി 10.5 കിലോമീറ്റർ ദൈർഘ്യമുള്ള പാതയുടെ ഉദ്ഘാടനം നിർവഹിച്ചു.

അടുത്ത 15 വർഷത്തിനുള്ളിൽ രാജ്യത്തെ പന്ത്രണ്ടോളം നഗരങ്ങളിൽക്കൂടി മെട്രോ റെയിൽ പദ്ധതി സാക്ഷാത്കരിക്കുമെന്ന് രാഷ്ട്രപതി പറഞ്ഞു. ഇതോടെ ഒന്നാം ഘട്ടത്തിലെ 24.2 കിലോമീറ്റർ ദൈർഘ്യം വരുന്ന ഗ്രീൻ ലൈൻ റീച്ച് നാല്, നാല് എ പാതവഴിയുള്ള വാണിജ്യ സർവീസുകൾ ഇന്ന് ആരംഭിക്കും.
||
പാതയിലൂടെയുള്ള മെട്രോ യാത്ര ഗവർണർ ഫ്ളാഗ് ഓഫ് ചെയ്തു. ഗവർണർ വാജുഭായ് വാല അധ്യക്ഷനായിരുന്നു. മുഖ്യമന്ത്രി സിദ്ധരാമയ്യ, കേന്ദ്രമന്ത്രിമാരായ വെങ്കയ്യ നായിഡു, അനന്ത് കുമാർ, ഡി.വി. സദാനന്ദഗൗഡ, സംസ്ഥാന മന്ത്രിമാരായ കെ.ജെ. ജോർജ്, റോഷൻ ബെയ്ഗ്, ബിബിഎംപി മേയർ ജി. പത്മാവതി, ബിഎംസിആർഎൽ എംഡി പ്രദീപ് സിംഗ് ഖരോള തുടങ്ങിയവർ പങ്കെടുത്തു. ആയിരത്തോളം ഉദ്യോഗസ്ഥരുടെയും പോലീസിൻറെയും നേതൃത്വത്തിൽ കനത്ത സുരക്ഷയാണ് ചടങ്ങിൽ ഒരുക്കിയത്.

നേരത്തെ ഏപ്രിലിൽ ഒന്നാം ഘട്ടം പൂർത്തിയാകുമെന്നാണ് ബിഎംസിആർഎൽ അറിയിച്ചിരുന്നത്. എന്നാൽ നിർമാണ പ്രവർത്തനങ്ങൾ നീണ്ടുപോകുകയായിരുന്നു. ഏഴു വർഷം മുന്പ് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിംഗ് ആണ് നമ്മ മെട്രോയ്ക്ക് തറക്കല്ലിട്ടത്. കിഴക്കുപടിഞ്ഞാറ് ഇടനാഴിയായ പർപ്പിൾ ലൈനിൽ കഴിഞ്ഞ വർഷം സർവീസ് പൂർണമായി ആരംഭിച്ചിരുന്നു. നാഗസാന്ദ്ര മുതൽ യെലച്ചനഹള്ളി വരെയുള്ള വടക്ക്തെക്ക് പാതയും (ഗ്രീൻ ലൈൻ) ബയപ്പനഹള്ളി മുതൽ മൈസൂരു റോഡ് വരെയുള്ള കിഴക്ക് പടിഞ്ഞാറ് പാതയും (പർപ്പിൾ ലൈൻ) ഉൾപ്പെടെ 42 കിലോമീറ്റർ ദൈർഘ്യമുള്ളതാണ് നമ്മ മെട്രോ ഒന്നാം ഘട്ടം. ഒന്നാംഘട്ടം പൂർത്തിയായതോടെ ടിക്കറ്റ് നിരക്കിൽ പത്തു ശതമാനത്തിന്‍റെ വർധനയുണ്ടാകും. നഷ്ടം നികത്തുന്നതിൻറെ ഭാഗമായാണ് ടിക്കറ്റ് നിരക്ക് ഉയർത്തുന്നത്.