+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റിക്കാർഡ് യോഗ പ്രദർശനം മൈസൂരു റേസ് കോഴ്സിൽ

മൈസൂരു: ഗിന്നസ് റിക്കാർഡ് ലക്ഷ്യമിട്ട് യോഗാദിനമായ 21ന് മൈസൂരു ജില്ലാ ഭരണകൂടം സംഘടിപ്പിക്കുന്ന യോഗ പ്രദർശനം റേസ് കോഴ്സിൽ നടക്കും. നേരത്തെ, മൈസൂരു കൊട്ടാരപരിസരം, ഹാർദിക് സർക്കിൾ, ഡിഡി അരശ് റോഡ്, മഹ
റിക്കാർഡ് യോഗ പ്രദർശനം  മൈസൂരു റേസ് കോഴ്സിൽ
മൈസൂരു: ഗിന്നസ് റിക്കാർഡ് ലക്ഷ്യമിട്ട് യോഗാദിനമായ 21ന് മൈസൂരു ജില്ലാ ഭരണകൂടം സംഘടിപ്പിക്കുന്ന യോഗ പ്രദർശനം റേസ് കോഴ്സിൽ നടക്കും. നേരത്തെ, മൈസൂരു കൊട്ടാരപരിസരം, ഹാർദിക് സർക്കിൾ, ഡിഡി അരശ് റോഡ്, മഹാരാജ കോളജ് മൈതാനി എന്നിവിടങ്ങളിലായി യോഗ പ്രദർശനം നടത്താനാണ് തീരുമാനിച്ചിരുന്നതെങ്കിലും ഒറ്റ വേദിയിൽ ഏറ്റവും കൂടുതൽ പേരെ പങ്കെടുപ്പിച്ചുകൊണ്ട് റിക്കാർഡ് നേടുന്നതിനായാണ് വേദി മാറ്റിയത്. ചാമുണ്ഡി മലയടിവാരത്തിൽ 139 ഏക്കറിലായി സ്ഥിതിചെയ്യുന്ന റേസ് കോഴ്സിൽ 72,000 പേരെ ഉൾക്കൊള്ളിക്കാനാകും.

ഇതുവരെ പതിനയ്യായിരത്തോളം പേർ യോഗയിൽ പങ്കെടുക്കുന്നതിനായി രജിസ്റ്റർ ചെയ്തുകഴിഞ്ഞു. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് 21ന് റേസ് കോഴ്സിൽ തത്സമയം രജിസ്റ്റർ ചെയ്യാനുള്ള സൗകര്യവും ഒരുക്കുന്നുണ്ട്. യോഗ പ്രദർശനത്തിനു മുന്നോടിയായി ഇന്ന് രണ്ടാംഘട്ട പരിശീലനം റേസ് കോഴ്സിൽ നടക്കും.