ബംഗളൂരു: ഹുള്ളഹള്ളി ക്രൈസ്റ്റ് നഗർ ക്രൈസ്റ്റ് അക്കാഡമിയിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോ ആരംഭിച്ചു. ഇന്നലെ വൈകുന്നേരം അഞ്ചിന് നടന്ന ചടങ്ങിൽ പത്മശ്രീ ഡോ. എൻ. ആർ. മാധവമേനോൻ ഉദ്ഘാടനം ചെയ്തു. ബംഗളൂരു നാഷണൽ ലോ സ്കൂൾ ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. ആർ. വെങ്കിട്ടറാവു മുഖ്യാതിഥിയായിരുന്നു. ലോ കോളജ് പ്രിൻസിപ്പൽ റവ.ഡോ. ഡേവിസ് പാണാടൻ സിഎംഐ, ദേവമാതാ പ്രോവിൻഷ്യൽ റവ.ഡോ. ഡേവിസ് പനക്കൽ സിഎംഐ, കൗണ്‍സിലർ ഫോർ എജ്യുക്കേഷൻ ഫാ. ഷാജു എടമന സിഎംഐ, ക്രൈസ്റ്റ് അക്കാഡമി പ്രിൻസിപ്പൽ ഫാ. ജോയിസ് ഇലവത്തിങ്കൽ സിഎംഐ, മാനേജർ ഫാ. ബെന്നി പെങ്ങിപ്പറന്പിൽ സിഎംഐ, ക്രൈസ്റ്റ് അക്കാഡമി സിബിഎസ്ഇ പ്രിൻസിപ്പൽ ഫാ. ലിജോ ബ്രഹ്മകുളം സിഎംഐ, അഡ്മിനിസ്ട്രേഷൻ മാനേജർ ഫാ. ആന്റണി പോട്ടോക്കാരൻ സിഎംഐ, പിയു കോളജ് വൈസ് പ്രിൻസിപ്പൽ ഫാ. വിൻസന്റ് നീലങ്കാവിൽ സിഎംഐ എന്നിവർ പ്രസംഗിച്ചു. വിവിധ പരീക്ഷകളിൽ ഉന്നതവിജയം നേടിയവരെ ചടങ്ങിൽ ആദരിച്ചു.