ബംഗളൂരു: നമ്മ മെട്രോ ഒന്നാം ഘട്ടത്തിന്റെ ഉദ്ഘാടനം ഈമാസം 17ന് നിശ്ചയിച്ച സാഹചര്യത്തിൽ ചടങ്ങ് ഗംഭീരമാക്കാൻ സംസ്ഥാന സർക്കാരും ബിഎംസിആർഎലും ഒരുക്കങ്ങൾ തുടങ്ങി.
വടക്ക്-തെക്ക് പാതയായ ഗ്രീൻലൈനിലെ സാന്പിഗെ റോഡ്- യെലച്ചനഹള്ളി പാതയുടെ ജോലികൾ പൂർത്തിയായതോടെയാണ് ഒന്നാംഘട്ടം ഉദ്ഘാടനത്തിനൊരുങ്ങിയത്. രാഷ്ട്രപതി പ്രണബ് മുഖർജി പാത പൊതുജനങ്ങൾക്കു തുറന്നുകൊടുക്കും. 17, 18 തീയതികളിൽ രാഷ്ട്രപതി കർണാടകയിൽ ഒൗദ്യോഗിക സന്ദർശനം നടത്തുന്നത് കണക്കിലെടുത്താണ് ഉദ്ഘാടന തീയതി നിശ്ചയിച്ചത്. കേന്ദ്ര, സംസ്ഥാന മന്ത്രിമാരും ഉദ്യോഗസ്ഥരുമടക്കം 250 വിവിഐപികൾ ചടങ്ങിൽ പങ്കെടുക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ആയിരത്തോളം ഉദ്യോഗസ്ഥരുടെയും പോലീസിന്റെയും നേതൃത്വത്തിൽ കനത്ത സുരക്ഷയാണ് ചടങ്ങിൽ ഒരുക്കുന്നത്.
സാന്പിഗെ റോഡ്- യെലച്ചനഹള്ളി പാതയിൽ റെയിൽവേ സുരക്ഷാ കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയിരുന്നു. തുടർന്ന് അനുകൂലമായ റിപ്പോർട്ടാണ് ബിഎംസിആർഎലിനു സമർപ്പിച്ചത്. പാതയിൽ ചിക്പേട്ട്, കെആർ മാർക്കറ്റ്, ലാൽബാഗ്, രാഷ്ട്രീയ വിദ്യാലയ റോഡ്, സൗത്ത് എൻഡ് സർക്കിൾ, ജയനഗർ, ബാണാശങ്കരി, ജെപി നഗർ എന്നീ സ്റ്റേഷനുകളാണുള്ളത്. നേരത്തെ ഏപ്രിലിൽ ഒന്നാം ഘട്ടം പൂർത്തിയാകുമെന്നാണ് ബിഎംസിആർഎൽ അറിയിച്ചിരുന്നത്.
എന്നാൽ നിർമാണ പ്രവർത്തനങ്ങൾ നീണ്ടുപോകുകയായിരുന്നു. കിഴക്കുപടിഞ്ഞാറ് ഇടനാഴിയായ പർപ്പിൾ ലൈനിൽ കഴിഞ്ഞ വർഷം സർവീസ് പൂർണമായി ആരംഭിച്ചിരുന്നു. നാഗസാന്ദ്ര മുതൽ യെലച്ചനഹള്ളി വരെയുള്ള വടക്ക്തെക്ക് പാതയും (ഗ്രീൻ ലൈൻ) ബയപ്പനഹള്ളി മുതൽ മൈസൂരു റോഡ് വരെയുള്ള കിഴക്ക് പടിഞ്ഞാറ് പാതയും (പർപ്പിൾ ലൈൻ) ഉൾപ്പെടെ 42 കിലോമീറ്റർ ദൈർഘ്യമുള്ളതാണ് നമ്മ മെട്രോ ഒന്നാം ഘട്ടം.