ബംഗളൂരു: സുവർണകർണാടക കേരളസമാജം ബംഗളൂരു ഈസ്റ്റ് സോണ്‍ യുവജന വിഭാഗം ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടത്തിയ വൃക്ഷത്തൈ നടീലിന്റെയും വിതരണത്തിന്റെയും ഉദ്്ഘാടനം സിനർജി ഗ്രൂപ്പ് എംഡിയും ചെയർമാനുമായ സാങ്കി പ്രസാദും ഓം ശക്തി ക്ഷേത്രം ട്രസ്റ്റ് ചെയർമാൻ പി. ബാബുവും ചേർന്ന് നിർവഹിച്ചു.
കമ്മനഹള്ളി, ലിംഗരാജപുരം, എച്ച്ആർബിആർ ലേഒൗട്ട് എന്നിവിടങ്ങളിൽ തണൽ വൃക്ഷത്തൈകൾ നടുകയും വിതരണം നടത്തുകയും ചെയ്തതായി പ്രോഗ്രാം കമ്മിറ്റി കണ്‍വീനർ വിഷ്ണു സുരേഷ് അറിയിച്ചു.
ഇതോടൊപ്പം പരിസര ശുചീകരണവും നടത്തി. ഈസ്റ്റ സോണ്‍ ചെയർമാൻ കെ.ജെ. ബൈജു, കണ്‍വീനർ പി.സി. ഫ്രാൻസിസ്, യൂത്ത് കണ്‍വീനർ എൻ.എച്ച്. കബീർ, വിഷ്ണു നായർ, ബിജു ജോസഫ്, സജീവ് തുടങ്ങിയവർ നേതൃത്വം നല്കി.