ബംഗളൂരു: ബൊമ്മനഹള്ളി കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ കർണാടക നായർ സർവീസ് സൊസൈറ്റിയുടെ സ്ഥാപകദിനാചാരണം ഇന്നലെ രാവിലെ പത്തിന് കരയോഗം ഓഫീസിൽ ആചരിച്ചു. വൈസ് പ്രസിഡന്റ് മോഹനൻ പിള്ള ഉദ്ഘാടനം ചെയ്തു. ഇസി മെന്പർ വിശ്വനാഥൻ പിള്ള, ആനന്ദ് എന്നിവർ പ്രസംഗിച്ചു. തുടർന്ന് അംഗങ്ങൾ സത്യവാചകം ചൊല്ലി പ്രതിജ്ഞ എടുത്തു.