+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നോർക്ക സാന്ത്വനപദ്ധതി: നാലുപേർക്കു ധനസഹായം

ബംഗളൂരു: കേരള സർക്കാരിൻറെ നോർക്ക റൂട്ട്സിൻറെ സാന്ത്വന പദ്ധതിയിൽ നിന്നും ബംഗളൂരു ഓഫീസിൽ അപേക്ഷ സമർപ്പിച്ച നാലുപേർക്ക് ചികിത്സാധനസഹായമായി 83,000 രൂപയുടെ ഡിഡി നോർക്ക ഡവലപ്മെൻറ് ഓഫീസർ ട്രീസ തോമസ് കൈമാ
നോർക്ക സാന്ത്വനപദ്ധതി: നാലുപേർക്കു ധനസഹായം
ബംഗളൂരു: കേരള സർക്കാരിൻറെ നോർക്ക റൂട്ട്സിൻറെ സാന്ത്വന പദ്ധതിയിൽ നിന്നും ബംഗളൂരു ഓഫീസിൽ അപേക്ഷ സമർപ്പിച്ച നാലുപേർക്ക് ചികിത്സാധനസഹായമായി 83,000 രൂപയുടെ ഡിഡി നോർക്ക ഡവലപ്മെൻറ് ഓഫീസർ ട്രീസ തോമസ് കൈമാറി.

കെആർ പുരി സ്വദേശിനി വത്സല ഡിക്രൂസിന് 30,000 രൂപയും വിദ്യാരണ്യപുര നിവാസി എം.എസ്. മോഹന് 20,000 രൂപയും ഷെട്ടിഹള്ളി നിവാസി സിൽന കണ്ണന് 18,000 രൂപയും മഡിവാള നിവാസി ജേക്കബ് തോമസിന് 15,000 രൂപയുമാണ് സഹായധനം നല്കിയത്.