+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബൈബിൾ മതബോധന കമ്മീഷൻ അവാർഡ് ദാനം

ബംഗളൂരു: മാണ്ഡ്യ രൂപതയുടെ ബൈബിൾ, മതബോധന കമ്മീഷന്‍റെ വാർഷിക അവാർഡ്ദിനം ധർമാരാം സെന്‍റ് തോമസ് പാരിഷ് ഹാളിൽ നടക്കും. രൂപതാധ്യക്ഷൻ മാർ ആൻറണി കരിയിൽ ഉദ്ഘാടനം ചെയ്തു. വികാരി ജനറാൾ റവ.ഡോ. മാത്യു കോയിക്കര
ബൈബിൾ മതബോധന കമ്മീഷൻ അവാർഡ് ദാനം
ബംഗളൂരു: മാണ്ഡ്യ രൂപതയുടെ ബൈബിൾ, മതബോധന കമ്മീഷന്‍റെ വാർഷിക അവാർഡ്ദിനം ധർമാരാം സെന്‍റ് തോമസ് പാരിഷ് ഹാളിൽ നടക്കും. രൂപതാധ്യക്ഷൻ മാർ ആൻറണി കരിയിൽ ഉദ്ഘാടനം ചെയ്തു. വികാരി ജനറാൾ റവ.ഡോ. മാത്യു കോയിക്കര സിഎംഐ, രൂപത ചാൻസലർ ഫാ. ജോമോൻ കോലെഞ്ചേരി, ബൈബിൾ മതബോധന കമ്മീഷൻ സെക്രട്ടറി ഫാ. സിറിയക് മഠത്തിൽ, ഫാ. ജോർജ് മൈലാടൂർ, പാസ്റ്ററൽ സെക്രട്ടറി മാത്യു മാന്പ്ര, കമ്മീഷൻ അംഗങ്ങളായ സിസ്റ്റർ സോളി മരിയ സിഎംസി, ജോസ് വേങ്ങത്തടം, മാത്യു മാളിയേക്കൽ, ജോസഫ് തോമസ് മാന്പറന്പിൽ, ജെയ്സണ്‍ തടത്തിൽ തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് മതബോധന ഡയറിയുടെ പ്രകാശനം മാർ ആൻറണി കരിയിൽ നിർവഹിച്ചു.

ചടങ്ങിൽ അനിമേഷൻ ടീം അംഗങ്ങൾക്കും അധ്യാപകർക്കും രൂപതയുടെ ആഭിമുഖ്യത്തിൽ നടത്തിയ വിവിധ ക്വിസ് മത്സരങ്ങളിലെ വിജയികൾക്കും സമ്മാനങ്ങൾ വിതരണം ചെയ്തു. മികച്ച മതബോധന സ്കൂളിനുള്ള അവാർഡും മാർ ആൻറണി കരിയിൽ സമ്മാനിച്ചു. മികച്ച സണ്‍ഡേ സ്കൂളിനുള്ള അവാർഡ്, എ വിഭാഗത്തിൽ ഹൊങ്ങസാന്ദ്ര തിരുക്കുടുംബ ദേവാലയവും ബി വിഭാഗത്തിൽ കസവനഹള്ളി സെൻറ് നോർബർട്ട് ദേവാലയവും സി വിഭാഗത്തിൽ കഗദാസപുര സെൻറ് മേരീസ് ദേവാലയവും ഡി വിഭാഗത്തിൽ ആനെപ്പാളയ സെൻറ് സെബാസ്റ്റ്യൻസ് ദേവാലയവും കരസ്ഥമാക്കി.