+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക്രൈ​സ്റ്റ് ന​ഗ​ർ സ്കൂ​ൾ വെ​ഞ്ച​രി​പ്പും ഉ​ദ്ഘാ​ട​ന​വും ജൂ​ണ്‍ നാ​ലി​ന്

ബം​ഗ​ളൂ​രു: മാ​ണ്ഡ്യ രൂ​പ​ത​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​രം​ഭി​ക്കു​ന്ന ക്രൈ​സ്റ്റ് ന​ഗ​ർ പ​ബ്ലി​ക് സ്കൂ​ളി​ന്‍റെ വെ​ഞ്ച​രി​പ്പും ഉ​ദ്ഘാ​ട​ന​വും ജൂ​ണ്‍ നാ​ലി​ന് ജി​ഗി​ണി​ക്കു സ​മീ​പ​മു​ള്ള കെം​പ​വാ​ദ​ര​ഹ
ക്രൈ​സ്റ്റ് ന​ഗ​ർ സ്കൂ​ൾ വെ​ഞ്ച​രി​പ്പും  ഉ​ദ്ഘാ​ട​ന​വും ജൂ​ണ്‍ നാ​ലി​ന്
ബം​ഗ​ളൂ​രു: മാ​ണ്ഡ്യ രൂ​പ​ത​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​രം​ഭി​ക്കു​ന്ന ക്രൈ​സ്റ്റ് ന​ഗ​ർ പ​ബ്ലി​ക് സ്കൂ​ളി​ന്‍റെ വെ​ഞ്ച​രി​പ്പും ഉ​ദ്ഘാ​ട​ന​വും ജൂ​ണ്‍ നാ​ലി​ന് ജി​ഗി​ണി​ക്കു സ​മീ​പ​മു​ള്ള കെം​പ​വാ​ദ​ര​ഹ​ള്ളി​യി​ൽ ന​ട​ക്കും.

വൈ​കു​ന്നേ​രം നാ​ലി​ന് ആ​രം​ഭി​ക്കു​ന്ന ദി​വ്യ​ബ​ലി​യി​ൽ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ആ​ന്‍റ​ണി ക​രി​യി​ൽ മു​ഖ്യ​കാ​ർ​മി​ക​നാ​കും. തു​ട​ർ​ന്നു ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​നം ക​ർ​ണാ​ട​ക ഗ​താ​ഗ​ത​മ​ന്ത്രി ടി. ​രാ​മ​ലിം​ഗ​റെ​ഡ്ഡി ഉ​ദ്ഘാ​ട​നം ചെ​യ്യും. മാ​ണ്ഡ്യ രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ​മാ​രാ​യ മോ​ണ്‍. ജോ​ർ​ജ് ആ​ലൂ​ക്ക, റ​വ.​ഡോ. മാ​ത്യു കോ​യി​ക്ക​ര സി​എം​ഐ, ധ​ർ​മാ​രാം കോ​ള​ജ് റെ​ക്ട​ർ റ​വ.​ഡോ. ജോ​ർ​ജ് ഇ​ട​യാ​ടി​യി​ൽ സി​എം​ഐ, ബി​ബി​എം​പി കൗ​ണ്‍​സി​ല​ർ ജി. ​മ​ഞ്ജു​നാ​ഥ് എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി​രി​ക്കും.

രൂ​പ​താ ചാ​ൻ​സ​ല​ർ ഫാ. ​ജോ​മോ​ൻ കോ​ലെ​ഞ്ചേ​രി, ധ​ർ​മാ​രാം സെ​ന്‍റ് തോ​മ​സ് ഫൊ​റോ​നാ മു​ൻ വി​കാ​രി റ​വ.​ഡോ. തോ​മ​സ് ക​ല്ലു​ക​ളം സി​എം​ഐ, ആ​റാ​ട്ട് ക​ണ്‍​സ്ട്ര​ക്ഷ​ൻ​സ് എം​ഡി ടോ​ണി വി​ൻ​സ​ന്‍റ്, ആ​നെ​ക്ക​ൽ നി​യോ​ജ​ക​മ​ണ്ഡ​ലം എം​എ​ൽ​എ ബി. ​ശി​വ​ണ്ണ, സെ​ന്‍റ് തോ​മ​സ് ഇ​ട​വ​ക ചീ​ഫ് ട്ര​സ്റ്റി പ്ര​ഫ. ജെ​യി​ൻ മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി്ക്കും. തു​ട​ർ​ന്ന് ക​ലാ​പ​രി​പാ​ടി​ക​ളും സ്നേ​ഹ​വി​രു​ന്നും ന​ട​ക്കു​മെ​ന്ന് മാ​നേ​ജിം​ഗ് ട്ര​സ്റ്റി ഫാ. ​സി​റി​യ​ക് മ​ഠ​ത്തി​ൽ സി​എം​ഐ അ​റി​യി​ച്ചു.