ബംഗളൂരു: മാണ്ഡ്യ രൂപത വികാരി ജനറാളും ഹൊങ്ങസാന്ദ്ര തിരുക്കുടുംബ ഫൊറാനാ വികാരിയുമായ റവ.ഡോ. മാത്യു കോയിക്കര സിഎംഐയുടെ പ്രഥമ വ്രതവാഗ്ദാനത്തിന്റെ സുവർണ ജൂബിലിക്കു തുടക്കമായി. മേയ് 21ന് ദിവ്യബലി മധ്യേ മെഴുകുതിരി തെളിച്ച് റവ.ഡോ. മാത്യു കോയിക്കര സിഎംഐ ആഘോഷങ്ങൾക്കു തുടക്കംകുറിച്ചു. സഹവികാരിമാർ, കൈക്കാരന്മാർ, ഇടവകാംഗങ്ങൾ എന്നിവരും പങ്കെടുത്തു.