ബംഗളൂരു: നഗരത്തിലെ എല്ലാ മെട്രോ സ്റ്റേഷനുകളിലും ബിഎംടിസി ബസുകളുടെ സമയക്രമം കൂടി പ്രദർശിപ്പിക്കാൻ തീരുമാനം.
സ്റ്റേഷനു തൊട്ടടുത്ത സ്റ്റോപ്പുകളിൽ നിന്നു വരുന്ന ബസുകളുടെയും ഫീഡർ ബസുകളുടെയും സമയമാണ് പ്രദർശിപ്പിക്കുന്നത്. ജൂലൈയോടെ എല്ലാ സ്റ്റേഷനുകളിലും ഡിജിറ്റൽ ഡിസ്പ്ലേ ബോർഡുകൾ സ്ഥാപിക്കും. സ്്റ്റേഷനു പുറത്തേക്കുള്ള കവാടത്തിലായിരിക്കും ബോർഡുകൾ സ്ഥാപിക്കുന്നത്.
നഗരത്തിലെ 52 ബസ് സ്റ്റേഷനുകളിലും വിമാനത്താവളങ്ങളിലും ഇത്തരത്തിൽ ബോർഡുകൾ സ്ഥാപിക്കാനും തീരുമാനമായിട്ടുണ്ട്. ഇതിനായുള്ള ടെൻഡർ നടപടികൾ കോർപറേഷൻ ആരംഭിച്ചു.
ഡിസ്പ്ലേ ബോർഡുകളിൽ പരസ്യങ്ങളും പ്രദർശിപ്പിക്കും. ഇതിൽ നിന്നുള്ള വരുമാനം ബിഎംടിസിയും ബിഎംസിആർഎലും പങ്കിട്ടെടുക്കും.