+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സൂര്യ കൃഷ്ണമൂർത്തിയുടെ ’ഗണേശം’ ജൂണ്‍ മൂന്നിന് ബംഗളൂരുവിൽ

ബംഗളൂരു: സൂര്യ കൃഷ്ണമൂർത്തി സംവിധാനം ചെയ്ത് കേരളത്തിലും പുറത്തുമായി നടന്നുവരുന്ന, മഹാഗണപതിയെക്കുറിച്ചുള്ള മുഴുനീള നൃത്തസംഗീതപരിപാടിയായ ’ഗണേശം ’ ജൂണ്‍ മൂന്നിന് ബംഗളൂരുവിൽ നടക്കും. വൈകുന്നേരം 6:30 ന
സൂര്യ കൃഷ്ണമൂർത്തിയുടെ  ’ഗണേശം’ ജൂണ്‍ മൂന്നിന് ബംഗളൂരുവിൽ
ബംഗളൂരു: സൂര്യ കൃഷ്ണമൂർത്തി സംവിധാനം ചെയ്ത് കേരളത്തിലും പുറത്തുമായി നടന്നുവരുന്ന, മഹാഗണപതിയെക്കുറിച്ചുള്ള മുഴുനീള നൃത്തസംഗീതപരിപാടിയായ ’ഗണേശം ’ ജൂണ്‍ മൂന്നിന് ബംഗളൂരുവിൽ നടക്കും. വൈകുന്നേരം 6:30 ന് വസന്ത നഗറിലുള്ള ഡോ.ബി.ആർ. അംബേദ്കർ ഭവനിൽ നടക്കുന്ന പരിപാടിക്ക് നടിയും നർത്തകിയുമായ ലക്ഷ്മി ഗോപാലസ്വാമി നേതൃത്വം നൽകും. രണ്ടു മണിക്കൂർ നീണ്ടുനിൽക്കുന്ന നൃത്തപരിപാടിയിൽ ലക്ഷ്മി ഗോപാലസ്വാമിയോടൊപ്പം പ്രശസ്ത നർത്തകരായ പ്രതീക്ഷാ കാശി, ദക്ഷിണ വൈദ്യനാഥൻ, അഞ്ജന ഝാ, അഭയ ലക്ഷ്മി, ദിവ്യ, മധു ഗോപിനാഥ്, വക്കം സജീവ് എന്നിവരടക്കം രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 35 ഓളം കലാകാര·ാർ അണിനിരക്കും.

പരിപാടിക്ക് സംഗീത സംവിധാനം നിർവഹിച്ചത് രമേഷ് നാരായണനാണ്. രമേഷ് നാരായണനൊപ്പം കാവാലം ശ്രീകുമാർ, ഹസ്രത് സിയാ ഉൾ ഹഖ്, സരിത, മധുശ്രീ നാരായണൻ, സിജുകുമാർ എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. മലയാളമടക്കം വിവിധ ഭാഷകളിലുള്ള ഗാനങ്ങൾ വേദങ്ങൾ, ഉപനിഷത്തുക്കൾ, ഭജൻ എന്നിവയെ ആധാരമാക്കിയുള്ളവയാണ്. പരിപാടിയിൽ ഇന്ത്യൻ ശാസ്തീയ നൃത്തരൂപങ്ങളായ ഭാരതനാട്യം, കുച്ചിപ്പുടി, കഥക്, വിവിധ നാടൻ നൃത്തരൂപങ്ങൾ തുടങ്ങി വിവിധ സംഗീതരൂപങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.

കൂറ്റൻ ആൽമരത്തിന്‍റേയും ഗണപതി പ്രതിമയുടെയും അന്പലത്തിന്‍റേയും പശ്ചാത്തലത്തിലാണ് കലാരൂപങ്ങൾ അവതരിപ്പിക്കുന്നത്. പ്രവേശനം പാസ് മൂലമായിരിക്കുമെന്ന് ജനറൽ കണ്‍വീനർ ഷിജോ ഫ്രാൻസിസ് അറിയിച്ചു. പാസുകൾക്ക് ബന്ധപ്പെടുക, ഫോണ്‍: 9449113501 (രഞ്ജിത്, എംജി റോഡ്), 9886395832 (അപർണ, മാറത്തഹള്ളി), 9845023708 (ജി. വിനു, കെആർ പുരം), 9731534331, (മുരളീധരൻ, ആർടി നഗർ), 9916674387 (രാജഗോപാൽ, മല്ലേശ്വരം), 98868 90688 (അനീഷ്, ആർഎം നഗർ).