+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

11 ബസ് സ്റ്റേഷനുകളിൽ സൗജന്യ വൈഫൈ

ബംഗളൂരു: നഗരത്തിലെ 11 ബസ് സ്റ്റേഷനുകളിൽ സൗജന്യ വൈഫൈ സൗകര്യം ഏർപ്പെടുത്തുമെന്ന് ബിഎംടിസി. മജെസ്റ്റിക്, ശിവാജിനഗർ, ശാന്തിനഗർ, ജയനഗർ, ബാണാശങ്കരി, യശ്വന്തപുര, കെങ്കേരി, ഡൊംലൂർ, വൈറ്റ്ഫീൽഡ്, ബന്നാർഘട്ട, ക
11 ബസ് സ്റ്റേഷനുകളിൽ സൗജന്യ വൈഫൈ
ബംഗളൂരു: നഗരത്തിലെ 11 ബസ് സ്റ്റേഷനുകളിൽ സൗജന്യ വൈഫൈ സൗകര്യം ഏർപ്പെടുത്തുമെന്ന് ബിഎംടിസി. മജെസ്റ്റിക്, ശിവാജിനഗർ, ശാന്തിനഗർ, ജയനഗർ, ബാണാശങ്കരി, യശ്വന്തപുര, കെങ്കേരി, ഡൊംലൂർ, വൈറ്റ്ഫീൽഡ്, ബന്നാർഘട്ട, കോറമംഗല സ്റ്റേഷനുകളിലാണ് വൈഫൈ സേവനം ലഭ്യമാക്കുന്നത്. ഇതിനായുള്ള കരാർ സ്വകാര്യ കന്പനിക്ക് കൈമാറി. അതേസമയം, നിശ്ചിത സമയം മാത്രമേ സൗജന്യമായി വൈഫൈ ലഭിക്കുകയുള്ളൂ. പിന്നീടുള്ള ഉപയോഗത്തിന് തുക നല്കേണ്ടിവരും.

നിലവിൽ വായു വജ്ര ബസുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ വൈഫൈ സേവനം നല്കുന്നുണ്ട്. കെംപഗൗഡ വിമാനത്താവളത്തിലേക്കും ഐടി ഇടനാഴികളിലേക്കുമുള്ള 200 എസി ബസുകളിൽ വൈഫൈ സംവിധാനം ഏർപ്പെടുത്താൻ ബിഎംടിസി പദ്ധതിയിട്ടിട്ടുണ്ട്.