+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റവ.ഡോ. തോമസ് കല്ലുകളത്തിന് യാത്രയയപ്പ് നല്കി

ബംഗളൂരു: ധര്‍മാരാം സെന്റ് തോമസ് ഫൊറോനാ ദേവാലയത്തില്‍ ആറു വര്‍ഷത്തോളം വികാരിയായി സേവനമനുഷ്ഠിച്ച ശേഷം സ്ഥലംമാറിപ്പോകുന്ന റവ.ഡോ. തോമസ് കല്ലുകളം സിഎംഐക്ക് ഇടവകാംഗങ്ങള്‍ യാത്രയയപ്പ് നല്കി. മേയ് 11ന് വൈകുന്
റവ.ഡോ. തോമസ് കല്ലുകളത്തിന് യാത്രയയപ്പ് നല്കി
ബംഗളൂരു: ധര്‍മാരാം സെന്റ് തോമസ് ഫൊറോനാ ദേവാലയത്തില്‍ ആറു വര്‍ഷത്തോളം വികാരിയായി സേവനമനുഷ്ഠിച്ച ശേഷം സ്ഥലംമാറിപ്പോകുന്ന റവ.ഡോ. തോമസ് കല്ലുകളം സിഎംഐക്ക് ഇടവകാംഗങ്ങള്‍ യാത്രയയപ്പ് നല്കി. മേയ് 11ന് വൈകുന്നേരം 5.30ന് കൃതജ്ഞതാബലിയര്‍പ്പിച്ചു. തുടര്‍ന്ന് പാരിഷ് ഹാളില്‍ പൊതുസമ്മേളനവും സ്‌നേഹവിരുന്നും നടന്നു. 12ന് വൈകുന്നേരം ദിവ്യബലിക്കു ശേഷം റവ.ഡോ. തോമസ് കല്ലുകളം സിഎംഐയുടെ കാര്‍മികത്വത്തില്‍ കൃതജ്ഞതയര്‍പ്പിച്ച് ആരാധന നടത്തി.

കൈനകരിയിലെ ചാവറ ജന്മഗൃഹം സ്ഥിതിചെയ്യുന്ന തീര്‍ഥാടനകേന്ദ്രത്തിന്റെ സുപ്പീരിയറായാണ് റവ. ഡോ. കല്ലുകളം സിഎംഐയുടെ പുതിയ ചുമതല. മാണ്ഡ്യ രൂപതയുടെ മതബോധന കമ്മീഷന്‍ ഡയറക്ടര്‍, ബംഗളൂരു ദീപിക റീജണല്‍ ഡയറക്ടര്‍ എന്നീ നിലകളിലും അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു.

ചടങ്ങില്‍ ഇടവകയുടെ പുതിയ വികാരിയായി നിയമിതനായ ഫാ. സിറിയക് മഠത്തില്‍ സിഎംഐക്ക് സ്വീകരണവും നല്കി. ചമ്പക്കുളം സെന്‍റ് മേരീസ് ഫൊറോനാ ദേവാലയത്തിന്‍റെ സഹവികാരി, ക്രിസ്തുജ്യോതി കോളജ് പ്രിന്‍സിപ്പല്‍, ലൂസിയാനയിലെ അലക്‌സാണ്ട്രിയ ഇടവക വികാരി, പൂന ക്രൈസ്റ്റ് കോളജ് പ്രിന്‍സിപ്പല്‍, യുഎസ്എയുടെയും കാനഡയുടെയും സിഎംഐ കോ-ഓര്‍ഡിനേറ്റര്‍, തിരുവനന്തപുരം സെന്റ് ജോസഫ്‌സ് പ്രോവിന്‍ഷ്യാള്‍ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട് ഫാ. സിറിയക് മഠത്തില്‍ സിഎംഐ.