+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രണ്ടാഴ്ച, മൂന്നു സന്ദർശകർ; ശശികല ഇപ്പോൾ വെറും തടവുകാരി

ബംഗളൂരു: അനധികൃത സ്വത്ത് സന്പാദനക്കേസിൽ പരപ്പന അഗ്രഹാര ജയിലിൽ കഴിയുന്ന എഐഎഡിഎംകെ നേതാവ് വി.കെ. ശശികലയുടെ സന്ദർശകരുടെ എണ്ണത്തിൽ ഗണ്യമായ കുറവ്. ഈമാസം 15 മുതൽ ഇതുവരെ മൂന്നു പേർ മാത്രമാണ് തമിഴ്നാട്ടിൽ നിന
രണ്ടാഴ്ച, മൂന്നു സന്ദർശകർ; ശശികല ഇപ്പോൾ വെറും തടവുകാരി
ബംഗളൂരു: അനധികൃത സ്വത്ത് സന്പാദനക്കേസിൽ പരപ്പന അഗ്രഹാര ജയിലിൽ കഴിയുന്ന എഐഎഡിഎംകെ നേതാവ് വി.കെ. ശശികലയുടെ സന്ദർശകരുടെ എണ്ണത്തിൽ ഗണ്യമായ കുറവ്. ഈമാസം 15 മുതൽ ഇതുവരെ മൂന്നു പേർ മാത്രമാണ് തമിഴ്നാട്ടിൽ നിന്ന് ശശികലയെ കാണാനെത്തിയത്. ഇവരിൽ ഒരാൾ ശശികലയുടെ അടുത്ത ബന്ധുവായ ഡോക്ടറാണ്. വിവരാവകാശ രേഖകൾ പ്രകാരം മാർച്ച്-ഏപ്രിൽ കാലയളവിൽ ശശികലയുടെ അഭിഭാഷകരെക്കൂടാതെ 19 സന്ദർശകരുണ്ടായിരുന്നു.

കൂട്ടുപ്രതിയും ബന്ധുവുമായ ജെ. ഇളവരശി ശ്വാസകോശരോഗം മൂലം ആശുപത്രിയിലാണ്. അതിനാൽ ശശികല ഒറ്റയ്ക്കാണ് സെല്ലിൽ കഴിയുന്നത്. ശശികലയ്ക്ക് ജയിലിൽ വിഐപി പരിഗണനയാണ് നല്കുന്നതെന്ന് നേരത്തെ ആരോപണമുയർന്നിരുന്നു. എന്നാൽ ജയിൽ അധികൃതർ ഇത് നിഷേധിക്കുകയാണുണ്ടായത്. ശശികല സാധാരണ തടവുകാരി മാത്രമാണെന്നും സന്ദർശകരുടെ എണ്ണം നിയന്ത്രിക്കുമെന്നും അധികൃതർ അറിയിച്ചിരുന്നു.