+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഷൂട്ടിംഗിനിടെ നടന്മാർ മരിച്ച സംഭവം: പ്രതികൾ ആറുപേർ

ബംഗളൂരു: തിപ്പഗൊണ്ട നഹള്ളി തടാകത്തിൽ ഷൂട്ടിംഗിനിടെ അപകടത്തിൽപെട്ട് രണ്ട ു നടന്മാർ മരിച്ച സംഭവത്തിൽ സിനിമയുടെ നിർമാതാവും സംവിധായകനുമടക്കം ആറുപേരെ പ്രതിചേർത്ത് പോലീസ് കുറ്റപത്രം. കേസ് അന്വേഷിക്കുന്ന ര
ഷൂട്ടിംഗിനിടെ നടന്മാർ മരിച്ച സംഭവം: പ്രതികൾ ആറുപേർ
ബംഗളൂരു: തിപ്പഗൊണ്ട നഹള്ളി തടാകത്തിൽ ഷൂട്ടിംഗിനിടെ അപകടത്തിൽപെട്ട് രണ്ട ു നടന്മാർ മരിച്ച സംഭവത്തിൽ സിനിമയുടെ നിർമാതാവും സംവിധായകനുമടക്കം ആറുപേരെ പ്രതിചേർത്ത് പോലീസ് കുറ്റപത്രം. കേസ് അന്വേഷിക്കുന്ന രാമനഗര ജില്ലാ ക്രൈംബ്രാഞ്ച് പോലീസാണ് മാഗഡി ഫസ്റ്റ് ജഐംഎഫ്സി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. 400 പേജുള്ള കുറ്റപത്രത്തിൽ നിർമാതാവ് സുന്ദർ പി. ഗൗഡ, സംവിധായകൻ നാഗശേഖർ, സഹസംവിധായകൻ സിദ്ധാർഥ്, സംഘട്ടന സംവിധായകൻ രവിവർമ, യൂണിറ്റ് മാനേജർ ഭരത്, ഹെലികോപ്ടർ പൈലറ്റ് പ്രകാശ് എന്നിവരെയാണ് പ്രതിചേർത്തിരിക്കുന്നത്. ഇന്ത്യൻ ശിക്ഷാനിയമം 34, 304 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. 70 സാക്ഷികളാണ് കേസിലുള്ളത്.

രാമനഗര ജില്ലയിലെ തിപ്പഗൊണ്ട നഹള്ളി തടാകത്തിൽ കന്നഡ സിനിമയായ മസ്തിഗുഡിയുടെ ചിത്രീകരണത്തിനിടെയാണ് അപകടമുണ്ട ായത്. സംഘട്ടന രംഗ ചിത്രീകരണത്തിനായി ഹെലികോപ്ടറിൽ നിന്ന് തടാകത്തിലേക്കു ചാടിയ ചിത്രത്തിലെ വില്ല·ാരായ ഉദയും അനിലും മുങ്ങിമരിക്കുകയായിരുന്നു. മതിയായ സുരക്ഷാ സംവിധാനങ്ങളില്ലാതെയാണ് ചിത്രീകരണം നടത്തിയതെന്നാണ് ആരോപണം. മാത്രമല്ല, തടാകത്തിൽ ചിത്രീകരണം നടത്താനുള്ള അനുമതിയില്ലായിരുന്നുവെന്നും പോലീസ് അറിയിച്ചു.