+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ചെന്നൈയിലേക്കും സേലത്തേക്കും പ്രാദേശിക വിമാനസർവീസുകൾ

ബംഗളൂരു: ബംഗളൂരുവിൽ നിന്നു സേലത്തേക്കും മൈസൂരുവിൽ നിന്നു ചെന്നൈയിലേക്കും പ്രാദേശിക വിമാനസർവീസുകൾ നടത്താൻ സംസ്ഥാന സർക്കാർ. അടുത്ത മാസത്തോടെ സർവീസുകൾ ആരംഭിക്കാനാണ് തീരുമാനം. അടുത്ത ഘട്ടത്തിൽ ബംഗളൂരുവിൽ
ചെന്നൈയിലേക്കും സേലത്തേക്കും പ്രാദേശിക വിമാനസർവീസുകൾ
ബംഗളൂരു: ബംഗളൂരുവിൽ നിന്നു സേലത്തേക്കും മൈസൂരുവിൽ നിന്നു ചെന്നൈയിലേക്കും പ്രാദേശിക വിമാനസർവീസുകൾ നടത്താൻ സംസ്ഥാന സർക്കാർ. അടുത്ത മാസത്തോടെ സർവീസുകൾ ആരംഭിക്കാനാണ് തീരുമാനം. അടുത്ത ഘട്ടത്തിൽ ബംഗളൂരുവിൽ നിന്ന് പുതുച്ചേരി, വിദ്യാനഗർ, ബിദാർ എന്നിവിടങ്ങളിലേക്കും പ്രാദേശിക സർവീസുകൾ നടത്തും. സർവീസുകൾ നടത്തുന്ന വിമാനക്കന്പനികൾക്ക് വിവിധ ഇളവുകളും സർക്കാർ പ്രഖ്യാപിച്ചു. നിലവിൽ അഞ്ച് വിമാനക്കന്പനികൾ സർവീസ് നടത്താൻ സന്നദ്ധത അറിയിച്ചിട്ടുണ്ട ്. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള ചെറുനഗരങ്ങളെ ബന്ധിപ്പിച്ച് പ്രാദേശിക തലത്തിലുള്ള വിമാനസർവീസുകൾ പ്രോത്സാഹിപ്പിക്കുന്നതിനായുള്ള നയത്തിന്‍റെ ഭാഗമായാണ് പുതിയ പദ്ധതി.