+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കുട്ടികൾ കളിക്കട്ടെ, അവധിക്കാലത്ത് ക്ലാസ് വേണ്ട

ബംഗളൂരു: കുട്ടികൾക്ക് വിശ്രമത്തിനും വിനോദത്തിനുമായുള്ള മധ്യവേനലവധി നശിപ്പിക്കരുതെന്ന് ആവശ്യമുയരുന്നു. രക്ഷിതാക്കൾക്കൊപ്പം വിവിധ സംഘടനകളും അവധിക്കാല ക്ലാസുകൾക്കെതിരേ രംഗത്തെത്തിയതോടെ സർക്കാരിനു മേൽ
കുട്ടികൾ കളിക്കട്ടെ, അവധിക്കാലത്ത് ക്ലാസ് വേണ്ട
ബംഗളൂരു: കുട്ടികൾക്ക് വിശ്രമത്തിനും വിനോദത്തിനുമായുള്ള മധ്യവേനലവധി നശിപ്പിക്കരുതെന്ന് ആവശ്യമുയരുന്നു. രക്ഷിതാക്കൾക്കൊപ്പം വിവിധ സംഘടനകളും അവധിക്കാല ക്ലാസുകൾക്കെതിരേ രംഗത്തെത്തിയതോടെ സർക്കാരിനു മേൽ സമ്മർദം ഉയരുകയാണ്. അവധിക്കാല ക്ലാസുകൾ നടത്താൻ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ബാലാവകാശ കമ്മീഷൻ വിദ്യാഭ്യാസ വകുപ്പിന് കത്തയച്ചിട്ടുണ്ട്. നിലവിൽ ക്ലാസുകൾ നടത്തുന്ന സ്കൂളുകൾക്കെതിരേ നടപടി വേണമെന്നും സർക്കാരിനോട് ആവശ്യപ്പെട്ടതായി ബാലാവകാശ കമ്മീഷൻ അധ്യക്ഷ കൃപ ആൽവ പറഞ്ഞു. ഏഴു ദിവസത്തിനകം റിപ്പോർട്ട് ലഭിക്കണമെന്നാണ് കമ്മീഷൻ ആവശ്യപ്പെട്ടിരിക്കുന്നത്. അവധിക്കാല ക്ലാസുകൾക്കെതിരേ രക്ഷിതാക്കളുടേതടക്കം നിരവധി പരാതികൾ കമ്മീഷനു ലഭിച്ചിട്ടുണ്ട ്. ഈ സാഹചര്യത്തിലാണ് വിഷയത്തിൽ ഇടപെടാൻ ബാലാവകാശ കമ്മീഷൻ തീരുമാനിച്ചത്. ചെറിയ ക്ലാസുകൾ മുതലുള്ള കുട്ടികൾക്ക് അവധിക്കാലത്ത് ക്ലാസ് നടത്തുന്നത് അവരുടെ അവകാശങ്ങളുടെ ലംഘനമാണെന്നും കമ്മീഷൻ ചൂണ്ട ിക്കാട്ടി.

നിലവിൽ സംസ്ഥാനത്തെ ഐസിഎസ്ഇ, സിബിഎസ്ഇ സ്കൂളുകളിൽ അവധിക്കാല ക്ലാസുകൾ നടക്കുന്നുണ്ട ്. രണ്ട ാം ക്ലാസ് മുതലുള്ള കുട്ടികൾക്ക് സ്പെഷൽ ക്ലാസുകളുണ്ട ്. പലയിടങ്ങളിലും രാവിലെ മുതൽ വൈകുന്നേരം വരെയാണ് ക്ലാസ്. ഇത് കുട്ടികളോടുള്ള ദ്രോഹമാണെന്നാണ് രക്ഷിതാക്കൾ പറയുന്നത്. നേരത്തെ, ബാലാവകാശ കമ്മീഷന്‍റെ ഇടപെടലിനെ തുടർന്ന് കേരളത്തിൽ വേനലവധിക്കാലത്ത് സ്കൂളുകളിൽ ക്ലാസ് നടത്തുന്നത് വിലക്കി സർക്കാർ ഉത്തരവിറക്കിയിരുന്നു.