+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ടിക്കറ്റ് നിരക്ക് 200 രൂപ; ഉത്തരവ് ഉടൻ

ബംഗളൂരു: സംസ്ഥാനത്തെ മൾട്ടിപ്ലക്സ് തീയറ്ററുകളിലെ ടിക്കറ്റ് നിരക്ക് 200 രൂപയാക്കി നിജപ്പെടുത്താൻ സർക്കാർ ഒരുങ്ങുന്നു. ഇതു സംബന്ധിച്ച ഉത്തരവ് തിങ്കളാഴ്ച പുറത്തിറക്കുമെന്നാണ് അറിയുന്നത്. മൾട്ടിപ്ലക്സ് ന
ടിക്കറ്റ് നിരക്ക് 200 രൂപ; ഉത്തരവ് ഉടൻ
ബംഗളൂരു: സംസ്ഥാനത്തെ മൾട്ടിപ്ലക്സ് തീയറ്ററുകളിലെ ടിക്കറ്റ് നിരക്ക് 200 രൂപയാക്കി നിജപ്പെടുത്താൻ സർക്കാർ ഒരുങ്ങുന്നു. ഇതു സംബന്ധിച്ച ഉത്തരവ് തിങ്കളാഴ്ച പുറത്തിറക്കുമെന്നാണ് അറിയുന്നത്. മൾട്ടിപ്ലക്സ് നിരക്കുകൾ 200 രൂപയാക്കുമെന്ന് കഴിഞ്ഞ സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇതു സംബന്ധിച്ച് ഒൗദ്യോഗിക ഉത്തരവ് ഇറക്കാത്തത് തീയറ്ററുകൾ പിടിവള്ളിയാക്കുകയായിരുന്നു.

അവധിദിവസങ്ങളിലും തിരക്ക് കൂടുതലുള്ള സമയങ്ങളിലും മൾട്ടിപ്ലക്സുകൾ ടിക്കറ്റുകളുടെ നിരക്ക് ഉയർത്തുന്നതായി വ്യാപക പരാതിയുയർന്നിരുന്നു. വെള്ളിയാഴ്ച റിലീസ് ചെയ്ത ബാഹുബലിക്ക് ടിക്കറ്റ് നിരക്കായി 1,600 രൂപ വരെ ഈടാക്കിയതായാണ് ആക്ഷേപം. ഇതു സംബന്ധിച്ച് പരാതികൾ ലഭിച്ചതിന്‍റെ പശ്ചാത്തലത്തിലാണ് ഉടൻ ഉത്തരവിറക്കാൻ തീരുമാനിച്ചതെന്ന് ഇൻഫർമേഷൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ലക്ഷ്മിനാരായണ പറഞ്ഞു.

ഇതുമായി ബന്ധപ്പെട്ട് കർണാടക ചലച്ചിത്ര അക്കാദമി ചെയർമാൻ എസ്.വി. രാജേന്ദ്രസിംഗ് ബാബുവിന്‍റെ അധ്യക്ഷതയിലുള്ള സമിതിക്കും രൂപം നല്കിയിരുന്നു. ഈ സമിതിയാണ് ടിക്കറ്റ് നിരക്ക് 200 രൂപയാക്കാൻ നിർദേശം നല്കിയത്. ടിക്കറ്റ് നിരക്ക് പരമാവധി 200 രൂപയിൽ നിജപ്പെടുത്തുന്നതിന് മുഖ്യമന്ത്രി സിദ്ധരാമയ്യ അനുമതി നല്കിയിട്ടുണ്ട ്. നാളെ പുതിയ ഉത്തരവ് ഇറങ്ങിയാൽ കൂടുതലായി ഈടാക്കിയ തുക മൾട്ടിപ്ലക്സ് തീയറ്ററുടമകൾ തിരികെ നല്കേണ്ടിവരും.