+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റവ.ഡോ. ജോർജ് ഇടയാടിയിൽ ബംഗളൂരു ധർമാരാം റെക്ടർ

ബംഗളൂരു: ധർമാരാം വിദ്യാക്ഷേത്രം റെക് ടറായി റവ.ഡോ. ജോർജ് ഇടയാടിയിലിനെ (56) സിഎംഐ സഭാ പ്രിയോർ ജനറാൾ റവ.ഡോ. പോൾ ആച്ചാണ്ട ി നിയമിച്ചു. സിഎംഐ സഭയുടെ മേജർ സെമിനാരിയും ഉപരിപഠന കേന്ദ്രവുമായ ധർമാരാമിൻറെ റ
റവ.ഡോ. ജോർജ് ഇടയാടിയിൽ ബംഗളൂരു ധർമാരാം റെക്ടർ
ബംഗളൂരു: ധർമാരാം വിദ്യാക്ഷേത്രം റെക് ടറായി റവ.ഡോ. ജോർജ് ഇടയാടിയിലിനെ (56) സിഎംഐ സഭാ പ്രിയോർ ജനറാൾ റവ.ഡോ. പോൾ ആച്ചാണ്ട ി നിയമിച്ചു. സിഎംഐ സഭയുടെ മേജർ സെമിനാരിയും ഉപരിപഠന കേന്ദ്രവുമായ ധർമാരാമിൻറെ റെക്്ടറാണ് ബാംഗളൂർ ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയുടെ ചാൻസിലറും. ഇതിനു പുറമെ സിഎംഐ സഭയുടെ ബംഗളുരുവിലെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ഇടവകകളുടെയും ചുമതലയും റെക് ടർക്കാണ്.

മൂന്നു വർഷമായി സിഎംഐ കോട്ടയം സെൻറ് ജോസഫ്സ് പ്രൊവിൻസ് പ്രൊവിൻഷ്യാളായിരുന്ന റവ.ഡോ. ജോർജ് ഇടയാടി 1993 മുതൽ 99 വരെ കോട്ടയം ദർശന ഡയറക്്ടർ, 96-99 കാലത്ത് പ്രൊവിൻസിൻറെ കോർപറേറ്റ് സ്കൂൾസ് മാനേജർ എന്നീ നിലകളിൽ പ്രവർത്തിച്ചു. കോട്ടയം ദർശന എൻട്രൻസ് അക്കാഡമി ഇദ്ദേഹത്തിൻറെ നേതൃത്വത്തിൽ തുടങ്ങിയതാണ്. പിന്നീട് റോമിലെ സെൻറ് തോമസ് സർവകലാശാലയിൽനിന്ന് ബൈബിളിൽ ഡോക്ടറേറ്റ് നേടി.

2006 മുതൽ ധർമാരാമിൽ പ്രഫസർ, ബർസാർ, ധർമാരാം ഡിസ്റ്റൻസ് എഡ്യൂക്കേഷൻ അക്കാദമി ഡയറക്്ടർ, പബ്ളിക്കേഷൻസ് ഡയറക്്ടർ തുടങ്ങിയ നിലകളിൽ സേവനമനുഷ്ഠിക്കുന്പോഴാണ് 2014ൽ പ്രൊവിൻഷ്യാളായി തെരഞ്ഞെടുക്കപ്പെട്ടത്. തീക്കോയി ഇടയാടിയിൽ പരേതരായ സ്കറിയ-മറിയാമ്മ ദന്പതികളുടെ പുത്രനാണ്. 1990ൽ പൗരോഹിത്യം സ്വീകരിച്ചു.