+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മേയ്ദിന അവധി: സ്പെഷൽ ബസുകൾ നേരത്തെ; ബുക്കിംഗ് തകൃതി

ബംഗളൂരു: മേയ് ദിന അവധിയോടനുബന്ധിച്ച് ബംഗളൂരുവിൽ നിന്ന് കേരള ആർടിസി പ്രഖ്യാപിച്ച സ്പെഷൽ ബസുകളിൽ ബുക്കിംഗ് തിരക്കേറി. കോഴിക്കോട്, തൃശൂർ, എറണാകുളം, കോട്ടയം, കണ്ണൂർ, പയ്യന്നൂർ, തിരുവനന്തപുരം എന്നിവിടങ
മേയ്ദിന അവധി: സ്പെഷൽ ബസുകൾ നേരത്തെ; ബുക്കിംഗ് തകൃതി
ബംഗളൂരു: മേയ് ദിന അവധിയോടനുബന്ധിച്ച് ബംഗളൂരുവിൽ നിന്ന് കേരള ആർടിസി പ്രഖ്യാപിച്ച സ്പെഷൽ ബസുകളിൽ ബുക്കിംഗ് തിരക്കേറി. കോഴിക്കോട്, തൃശൂർ, എറണാകുളം, കോട്ടയം, കണ്ണൂർ, പയ്യന്നൂർ, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കായി പത്തു സ്പെഷൽ ബസുകളാണ് കേരള ആർടിസി നടത്തുന്നത്. തിരക്ക് കൂടുതലുള്ള 28നാണ് സ്പെഷൽ സർവീസുകൾ. കേരള ആർടിസിയുടെ പതിവു സർവീസുകളിലെ ടിക്കറ്റുകൾ നേരത്തെ തന്നെ വിറ്റുതീർന്നിരുന്നു. മേയ് ദിനം തിങ്കളാഴ്ചയായതിനാൽ മൂന്നു ദിവസം തുടർച്ചയായ അവധി ലഭിക്കുമെന്നതിനാലാണ് നാട്ടിലേക്ക് പോകാൻ തിരക്ക് കൂടിയത്. അവധിക്കു ശേഷം കേരളത്തിൽ നിന്നു ബംഗളൂരുവിലേക്കും സ്പെഷൽ ബസുകൾ പ്രഖ്യാപിച്ചിട്ടുണ്ട ്.

മേയ്ദിന അവധി പ്രമാണിച്ച് കർണാടക ആർടിസി കേരളത്തിലേക്ക് 12 സർവീസുകൾ പ്രഖ്യാപിച്ചിരുന്നു. കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, മാഹി, വടകര എന്നിവിടങ്ങളിലേക്കാണ് സർവീസുകൾ. ഇവയിലേക്കുള്ള ബുക്കിംഗ് പൂർത്തിയായി.

കേരള ആർടിസി ഇത്തവണ പതിവിനു വിപരീതമായി നേരത്തെ തന്നെ ബസുകൾ പ്രഖ്യാപിച്ചത് മലയാളി യാത്രക്കാർക്ക് ഏറെ ആശ്വാസം പകരുന്നുണ്ട്. സാധാരണ അവധി ദിവസങ്ങൾക്കു തൊട്ടുമുന്പ് സ്പെഷൽ ബസുകൾ പ്രഖ്യാപിക്കാറാണ് പതിവ്. അപ്പോഴേക്കും ഭൂരിഭാഗം പേരും കർണാടക ആർടിസി ബസുകളിലോ സ്വകാര്യ ബസുകളിലോ ടിക്കറ്റുകൾ ബുക്ക് ചെയ്തിട്ടുണ്ട ാകും. തിരക്ക് മുതലെടുത്ത് സ്വകാര്യ ബസുകൾ ടിക്കറ്റ് നിരക്കുകൾ കുത്തനെ ഉയർത്തുകയും പതിവാണ്. എന്നാൽ, ഇത്തവണ കർണാടക ആർടിസി പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെയാണ് കേരള ആർടിസി ബസുകൾ പ്രഖ്യാപിച്ചത്.