+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മോഷണം പെരുകുന്നു; ജാഗ്രത വേണമെന്ന് പോലീസ്

ബംഗളൂരു: മധ്യവേനലവധി എത്തിയതോടെ നഗരം വീണ്ട ും മോഷ്ടാക്കളുടെ വിഹാരകേന്ദ്രമാകുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നഗരത്തിൽ മാത്രം 70 മോഷണക്കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കേസുകളുടെ കാര്യത്തിൽ കഴിഞ്ഞ മാസത്തേക
മോഷണം പെരുകുന്നു; ജാഗ്രത വേണമെന്ന് പോലീസ്
ബംഗളൂരു: മധ്യവേനലവധി എത്തിയതോടെ നഗരം വീണ്ട ും മോഷ്ടാക്കളുടെ വിഹാരകേന്ദ്രമാകുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നഗരത്തിൽ മാത്രം 70 മോഷണക്കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കേസുകളുടെ കാര്യത്തിൽ കഴിഞ്ഞ മാസത്തേക്കാൾ മൂന്നിരട്ടി വർധനയുണ്ട ായതായി പോലീസ് അറിയിച്ചു. ആൾത്താമസമില്ലാത്ത വീടുകൾ ലക്ഷ്യമാക്കിയാണ് മോഷണങ്ങൾ. സ്കൂളുകൾ അടച്ചതിനാൽ പലരും അവധി ആഘോഷിക്കാൻ നാട്ടിലേക്കു പോയിരിക്കുകയാണ്. ഇതാണ് മോഷ്ടാക്കൾക്ക് വേനലവധിക്കാലം ചാകരക്കാലമാക്കുന്നത്. വീട്ടിൽ സൂക്ഷിച്ചിരിക്കുന്ന പണവും സ്വർണാഭരണങ്ങളും കൂടാതെ ലാപ്ടോപ്പ്, ഇലക്ടിക് ഉപകരണങ്ങൾ തുടങ്ങിയവയും മോഷണം പോകുന്നുണ്ട്.

മോഷണസംഭവങ്ങൾ പെരുകുന്ന സാഹചര്യത്തിൽ രാത്രികാല പട്രോളിംഗ് ശക്തമാക്കാൻ സിറ്റി പോലീസ് കമ്മീഷണർ നിർദേശം നല്കിയിട്ടുണ്ട ്. വിവിധ സംഭവങ്ങളിൽ സ്ഥിരം മോഷ്ടാക്കളടക്കം 43 പേരെ കഴിഞ്ഞ ദിവസങ്ങളിലായി അറസ്റ്റ് ചെയ്തിട്ടുണ്ട ്. ഇവരെ ചോദ്യംചെയ്തുവരികയാണ്. കൂടാതെ വിവിധ സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങളടക്കം പോലീസ് പരിശോധിക്കുന്നുണ്ട്.

മോഷണം തടയാം, പോലീസ് പറയുന്നു

ഏതാനും മുൻകരുതലുകൾ സ്വീകരിച്ചാൽ ഒരു പരിധി വരെ മോഷണം തടയാനാകും. ദിവസങ്ങളായി ആൾത്താമസമില്ലാത്ത വീടുകൾ നോക്കിവച്ചാണ് മോഷ്ടാക്കൾ മോഷണം പദ്ധതിയിടുന്നത്. അതിനാൽ, വീടുപൂട്ടി ദൂരത്തേക്കു പോകുന്നവർ വിവരം അടുത്തുള്ള പോലീസ് സ്റ്റേഷനിൽ അറിയിക്കണം. വീടിനുള്ളിൽ ആഭരണങ്ങൾ, പണം തുടങ്ങിയവ സൂക്ഷിക്കരുത്. ചൂടുകാലമായതിനാൽ പലരും രാത്രി ടെറസിൽ കിടക്കാറുണ്ട്. ഇവരും ജാഗ്രത പാലിക്കണമെന്നും പോലീസ് മുന്നറിയിപ്പ് നല്കുന്നു.