+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വനിതാ കൂട്ടായ്മ നടത്തി

ബംഗളൂരു: ഷെട്ടിഹള്ളി വിമൻസ് പവറിന്‍റെ നേതൃത്വത്തിൽ വനിതാ കൂട്ടായ്മ റോയൽ അവന്യൂ റോഡിൽ സംഘടിപ്പിച്ചു. സമൂഹത്തിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനായാണ് യോഗം ചേർന്നത്. ചടങ്ങിൽ മുതിർന്ന അ
വനിതാ കൂട്ടായ്മ നടത്തി
ബംഗളൂരു: ഷെട്ടിഹള്ളി വിമൻസ് പവറിന്‍റെ നേതൃത്വത്തിൽ വനിതാ കൂട്ടായ്മ റോയൽ അവന്യൂ റോഡിൽ സംഘടിപ്പിച്ചു. സമൂഹത്തിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനായാണ് യോഗം ചേർന്നത്. ചടങ്ങിൽ മുതിർന്ന അംഗമായ വിജയലക്ഷ്മിയെ പൊന്നാടയണിയിച്ച് ആദരിച്ചു. വനിതാ അംഗങ്ങളുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികളും കവിതാ പാരായണവും നടന്നു. ഷെട്ടിഹള്ളിയിലും സമീപപ്രദേശത്തുമുള്ള മറ്റ് വനിതാ സംഘടനകളുമായി ചേർന്ന്, സ്ത്രീകളുടെ പ്രശ്നങ്ങൾ അധികാരികളെ ധരിപ്പിക്കാൻ യോഗത്തിൽ തീരുമാനമായി. ഷെട്ടിഹള്ളി വിമൻസ് പവറിന്‍റെ നേതൃത്വത്തിൽ വിവിധ കലാപരിപാടികളും യോഗങ്ങളും നടത്താനും യോഗം തീരുമാനിച്ചു. പരിപാടികൾക്ക് സെക്രട്ടറി ശ്രീലത രവികുമാർ നേതൃത്വം നല്കി.