+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നടുക്കുന്ന നിമിഷങ്ങൾ ജ്യോതി ഒരിക്കൽകൂടി കണ്ടു; വെള്ളിത്തിരയിൽ

ബംഗളൂരു: തന്നെ മരണത്തിന്‍റെ വക്കിലെത്തിച്ച ആ ഭീകരനിമിഷങ്ങൾ ഒരിക്കൽകൂടി ജ്യോതി കണ്ടു. ഇത്തവണ വെള്ളിത്തിരയിലാണെന്നു മാത്രം. എല്ലുനുറുങ്ങുന്ന വേദനയിലും തളരാതെ ജീവിതത്തിലേക്കു തിരിച്ചുവരാൻ കാട്ടിയ ആ മനോ
നടുക്കുന്ന നിമിഷങ്ങൾ ജ്യോതി ഒരിക്കൽകൂടി കണ്ടു; വെള്ളിത്തിരയിൽ
ബംഗളൂരു: തന്നെ മരണത്തിന്‍റെ വക്കിലെത്തിച്ച ആ ഭീകരനിമിഷങ്ങൾ ഒരിക്കൽകൂടി ജ്യോതി കണ്ടു. ഇത്തവണ വെള്ളിത്തിരയിലാണെന്നു മാത്രം. എല്ലുനുറുങ്ങുന്ന വേദനയിലും തളരാതെ ജീവിതത്തിലേക്കു തിരിച്ചുവരാൻ കാട്ടിയ ആ മനോധൈര്യമായിരുന്നു അപ്പോഴും ജ്യോതിയുടെ മുഖത്ത് തെളിഞ്ഞത്. ബംഗളൂരുവിലെ മലയാളി ബാങ്ക് ഉദ്യോഗസ്ഥയായ ജ്യോതി ഉദയിനു നേരെ എടിഎം കൗണ്ട റിലുണ്ട ായ ആക്രമണത്തെ അടിസ്ഥാനമാക്കി ന്ധഷുദ്ധി’ എന്ന ചിത്രം പുറത്തിറങ്ങിയിരുന്നു. ജ്യോതിയുടെ കുടുംബത്തിനു മാത്രമായി സിനിമയുടെ പ്രത്യേകം പ്രദർശനവും നടത്തി. ഈ പ്രദർശനത്തിലാണ് ജ്യോതി താൻ അനുഭവിച്ച ക്രൂരത വെള്ളിത്തിരയിലൂടെ ഒരിക്കൽകൂടി കണ്ട ത്. സിനിമ സമൂഹത്തിനു നല്ല സന്ദേശം നല്കുന്നതാണെന്ന് ജ്യോതി അഭിപ്രായപ്പെട്ടു.

ആദർശ് ഈശ്വരപ്പ തിരക്കഥയെഴുതി സംവിധാനം ചെയ്ത ഷുദ്ധിയിൽ കന്നഡ താരങ്ങളായ ലോറൻസ്പാർട്ടാനോ, അമൃത കരഗദ, നിവേദിത തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. സമൂഹത്തിൽ സ്ത്രീകൾ നേരിടുന്ന അതിക്രമങ്ങളെക്കുറിച്ച് ബോധവത്കരണം നല്കാനാണ് എടിഎം ആക്രമണം സിനിമയാക്കിയതെന്ന് സംവിധായകൻ പറഞ്ഞു. 2013 നവംബർ 19നാണ് എടിഎമ്മിൽ പണമെടുക്കാൻ കയറിയ ജ്യോതിക്കു നേരെ ആക്രമണമുണ്ട ായത്. തലയ്ക്ക് വെട്ടേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന ജ്യോതി ജീവിതത്തിലേക്ക് തിരിച്ചുവന്നിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിലാണ് കേസിലെ പ്രതിയെ പിടികൂടിയത്.