+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ധർമാരാമിൽ അവധിക്കാല ക്ലാസുകൾ

ബംഗളൂരു: ധർമാരാം സെന്‍റ് തോമസ് ഫൊറോനാ ദേവാലയത്തിൽ അവധിക്കാല ക്ലാസുകൾ സംഘടിപ്പിക്കുന്നു. അവധിക്കാലത്ത് ഇടവകയിലെ കുട്ടികൾക്ക് മലയാളം പഠിക്കുന്നതിന് മേയ് എട്ടു മുതൽ 19 വരെ മലയാള പഠനവും വ്യക്തിത്വ വികസ
ധർമാരാമിൽ അവധിക്കാല ക്ലാസുകൾ
ബംഗളൂരു: ധർമാരാം സെന്‍റ് തോമസ് ഫൊറോനാ ദേവാലയത്തിൽ അവധിക്കാല ക്ലാസുകൾ സംഘടിപ്പിക്കുന്നു. അവധിക്കാലത്ത് ഇടവകയിലെ കുട്ടികൾക്ക് മലയാളം പഠിക്കുന്നതിന് മേയ് എട്ടു മുതൽ 19 വരെ മലയാള പഠനവും വ്യക്തിത്വ വികസന ക്യാന്പും സംഘടിപ്പിക്കും. ഇതിനു നേതൃത്വം നൽകുന്നത് ധർമാരാമിൽനിന്നുള്ള വൈദിക വിദ്യാർഥികൾ ആണ്. ക്ലാസുകളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മേയ് രണ്ടിനകം പാരീഷ് ഓഫീസിൽ പേരുകൾ രജിസ്റ്റർ ചെയ്യേണ്ട താണ്.

സ്റ്റാർട്ടിന്‍റെ നേതൃത്വത്തിൽ അഞ്ചു മുതൽ പ്ത്തുവരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കായി ഏപ്രിൽ 20 മുതൽ 15 ദിവസത്തെ റോബോട്ടിക് സമ്മർ ക്യാന്പ് നടത്തും. ഇതിൽ പങ്കെടുക്കുന്ന എല്ലാ കുട്ടികൾക്കും അക്സെൻട്രെക്സ് ഗ്ലോബർ സെന്‍റർ ഓഫ് എക്സലൻസിൽ നിന്നുള്ള സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നതാണ്. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ പാരീഷ് ഓഫീസിൽ പേര് നല്കുക. സ്റ്റാർട്ടിൽ ചേർന്നിട്ടുള്ള കുട്ടികളുടെ സമ്മർ ക്യാന്പ് മേയ് 20, 21 തീയതികളിൽ നടത്തും.

ഇടവകയിലെ രണ്ടു മുതൽ ആറു വയസുവരെയുള്ള കുട്ടികൾക്ക് ഏപ്രിൽ 18 മുതൽ മേയ് 19 വരെ അവധിക്കാല ബൈബിൾ നഴ്സറി ക്ലാസുകൾ നടത്തും.