+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സംസ്ഥാനത്ത് ബസ് ചാർജ് വർധിക്കും

ബംഗളൂരു: സംസ്ഥാനത്ത് ബസ് ചാർജ് വർധിപ്പിക്കാൻ നീക്കം. നിരക്ക് വർധന ആവശ്യപ്പെട്ട് ഗതാഗത വകുപ്പ് സർക്കാരിന് കത്ത് നല്കി. ഇക്കാര്യത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി കൂടിയാലോചിച്ച് അന്തിമതീരുമാനമെടുക്കു
സംസ്ഥാനത്ത് ബസ് ചാർജ് വർധിക്കും
ബംഗളൂരു: സംസ്ഥാനത്ത് ബസ് ചാർജ് വർധിപ്പിക്കാൻ നീക്കം. നിരക്ക് വർധന ആവശ്യപ്പെട്ട് ഗതാഗത വകുപ്പ് സർക്കാരിന് കത്ത് നല്കി. ഇക്കാര്യത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി കൂടിയാലോചിച്ച് അന്തിമതീരുമാനമെടുക്കുമെന്ന് ഗതാഗതമന്ത്രി ടി. രാമലിംഗറെഡ്ഡി അറിയിച്ചു.

ഇന്ധനവിലയിലുണ്ടായ വർധന, നോട്ട് അസാധുവാക്കൽ, ശന്പളപരിഷ്കരം എന്നിവ മൂലം ട്രാൻസ്പോർട്ട് കോർപറേഷൻ നഷ്ടത്തിലാണെന്ന് മന്ത്രി പറഞ്ഞു. നഷ്ടം നികത്താൻ ബസ് ചാർജ് വർധനയല്ലാതെ മറ്റു മാർഗങ്ങളില്ലെന്നും മന്ത്രി ചൂണ്ട ിക്കാട്ടി. ഉപതെരഞ്ഞെടുപ്പിനു ശേഷം പുതിയ നിരക്കുകൾ പ്രഖ്യാപിക്കാനാണ് സാധ്യത.