+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മെഡിക്കൽ വിദ്യാർഥികൾക്ക് ഇനി രണ്ടു വിഷയങ്ങൾ കൂടി

ബംഗളൂരു: രാജീവ് ഗാന്ധി ആരോഗ്യസർവകലാശാലയുടെ പാഠ്യപദ്ധതിയിൽ മെഡിക്കൽ വിദ്യാർഥികൾക്കായി രണ്ട ു വിഷയങ്ങൾ കൂടി. ബയോ എത്തിക്സ്, റിസർച്ച് മെതഡോളജി എന്നിവയാണ് പുതുതായി ഉൾപ്പെടുത്തുന്നത്. സർവകലാശാലയിലെ പാഠ്
മെഡിക്കൽ വിദ്യാർഥികൾക്ക് ഇനി രണ്ടു വിഷയങ്ങൾ കൂടി
ബംഗളൂരു: രാജീവ് ഗാന്ധി ആരോഗ്യസർവകലാശാലയുടെ പാഠ്യപദ്ധതിയിൽ മെഡിക്കൽ വിദ്യാർഥികൾക്കായി രണ്ട ു വിഷയങ്ങൾ കൂടി. ബയോ എത്തിക്സ്, റിസർച്ച് മെതഡോളജി എന്നിവയാണ് പുതുതായി ഉൾപ്പെടുത്തുന്നത്. സർവകലാശാലയിലെ പാഠ്യപദ്ധതി പരിഷ്കരണ സമിതിയാണ് ഇതു സംബന്ധിച്ച് നിർദേശം മുന്നോട്ടുവച്ചത്. അടുത്ത അധ്യയനവർഷം മുതൽ പുതിയ വിഷയങ്ങൾ പാഠ്യപദ്ധതിയിലുണ്ട ാകുമെന്ന് വൈസ് ചാൻസലർ കെ.എസ്. രവീന്ദ്രനാഥ് അറിയിച്ചു. ഇതിനു മുന്പ് 2007ലാണ് പാഠ്യപദ്ധതി പരിഷ്കരിച്ചത്. കാലികവിഷയമായാണ് ബയോ എത്തിക്സ് പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താൻ സമിതി തീരുമാനിച്ചത്. ഡോക്ടർമാർ അനുഭവിക്കുന്ന ധാർമിക പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെ ത്തുന്നതിന് ബയോ എത്തിക്സ് സഹായകമാകുമെന്നും കെ.എസ് രവീന്ദ്രനാഥ് പറഞ്ഞു.

യുജിസിയുടെ എല്ലാ മാർഗനിർദേശങ്ങളും നടപ്പാക്കി ബിരുദ കോഴ്സുകളുടെ കരിക്കുലം നവീകരിക്കുകയും പാഠ്യപദ്ധതി പരിഷ്കരിക്കുകയും ചെയ്തിട്ടുണ്ട ്. കൂടാതെ വിദ്യാർഥികൾക്കുള്ള കൂടുതൽ സേവനങ്ങൾ ഓണ്‍ലൈൻ വഴി വളരെ വേഗത്തിൽ നല്കാനും തീരുമാനിച്ചിട്ടുണ്ട ്. സർവകലാശാല രാമനഗരയിലേക്ക് ഉടൻ തന്നെ മാറ്റുമെന്നും വൈസ് ചാൻസലർ അറിയിച്ചു.