+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബിന്നി മിൽസ് മൈതാനത്തെ സെൽഫി ആർട്ട് ഗാലറിലേക്ക് പോരൂ...

ബംഗളൂരു: മുൻ യുഎസ് പ്രസിഡന്‍റ് ബരാക് ഒബാമയ്ക്ക് കൈകൊടുക്കാം, കൊലയാളി സ്രാവിന്‍റെ വായയ്ക്കുള്ളിൽ തലയിട്ട് സെൽഫിയെടുക്കാം, ബ്രൂസ്ലിയുടെ കാൽതൊട്ടു വന്ദിക്കാം, മദർ തെരേസയുടെ അനുഗ്രഹം വാങ്ങാം... വിശ്വസി
ബിന്നി മിൽസ് മൈതാനത്തെ സെൽഫി ആർട്ട് ഗാലറിലേക്ക് പോരൂ...
ബംഗളൂരു: മുൻ യുഎസ് പ്രസിഡന്‍റ് ബരാക് ഒബാമയ്ക്ക് കൈകൊടുക്കാം, കൊലയാളി സ്രാവിന്‍റെ വായയ്ക്കുള്ളിൽ തലയിട്ട് സെൽഫിയെടുക്കാം, ബ്രൂസ്ലിയുടെ കാൽതൊട്ടു വന്ദിക്കാം, മദർ തെരേസയുടെ അനുഗ്രഹം വാങ്ങാം... വിശ്വസിക്കാനാകുന്നില്ലെങ്കിൽ ടാങ്ക് ബണ്ട ് റോഡ് ബിന്നി മിൽസ് മൈതാനത്തെ നാഷണൽ കണ്‍സ്യൂമർ ഫെയറിന്‍റെ സെൽഫി ആർട്ട് ഗാലറിയിലേക്ക് വന്നാൽ മതി. മുംബൈയിൽ നിന്നുള്ള കലാകാരൻ കൈകൊണ്ട ു വരച്ച 27 ത്രിമാനചിത്രങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.

ജീവൻതുടിക്കുന്ന ത്രിമാനചിത്രങ്ങൾക്കൊപ്പം സെൽഫിയെടുക്കാൻ സന്ദർശകരുടെ തിരക്കാണ്. ത്രീഡി ദിനോസറുകളോട് യുദ്ധം ചെയ്യാനും ജിറാഫ് കുഞ്ഞുങ്ങൾക്കു തീറ്റകൊടുക്കാനും ഡോൾഫിനുകൾക്ക് ഉമ്മകൊടുക്കാനും കുട്ടികളും ആവേശത്തോടെയെത്തുന്നു. ലോകപ്രശസ്തരായ വ്യക്തികൾക്കൊപ്പം ആക്ഷൻ ഹീറോകൾ, മൃഗങ്ങൾ, പക്ഷികൾ തുടങ്ങിയവയും ത്രിമാനപ്രദർശനത്തിലുണ്ട ്. പുതിയ ട്രെൻഡായ സെൽഫിക്ക് എല്ലാ പ്രായത്തിലുള്ള ആൾക്കാർക്കിടയിലും വലിയ സ്വീകാര്യതയാണുള്ളത്. ഇതു കണക്കാക്കിയാണ് പ്രദർശനമൊരുക്കിയിരിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.

മേയ് അവസാനം വരെ പ്രദർശനമുണ്ട ാകുമെന്നും സംഘാടകർ അറിയിച്ചു. വൈകുന്നേരം നാലു മുതൽ രാത്രി ഒന്പതു വരെയാണ് പ്രദർശനം. 40 രൂപയാണ് പ്രവേശന ഫീസ്.