+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഈസ്റ്റർ- വിഷു അവധി: ഒന്പത് സ്പെഷൽ ബസുകൾ കൂടി; ബുക്കിംഗ് അതിവേഗത്തിൽ

ബംഗളൂരു: ഈസ്റ്റർ വിഷു അവധിയോടനുബന്ധിച്ച് നാട്ടിലേക്കുള്ള തിരക്ക് കണക്കിലെടുത്ത് കേരള ആർടിസി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച സ്പെഷൽ സർവീസുകളിലും ടിക്കറ്റ് ബുക്കിംഗ് തകൃതി. ഏപ്രിൽ 13ന് ഒന്പത് സ്പെഷൽ ബസുകളാണ
ഈസ്റ്റർ- വിഷു അവധി: ഒന്പത് സ്പെഷൽ ബസുകൾ കൂടി; ബുക്കിംഗ് അതിവേഗത്തിൽ
ബംഗളൂരു: ഈസ്റ്റർ- വിഷു അവധിയോടനുബന്ധിച്ച് നാട്ടിലേക്കുള്ള തിരക്ക് കണക്കിലെടുത്ത് കേരള ആർടിസി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച സ്പെഷൽ സർവീസുകളിലും ടിക്കറ്റ് ബുക്കിംഗ് തകൃതി. ഏപ്രിൽ 13ന് ഒന്പത് സ്പെഷൽ ബസുകളാണ് പ്രഖ്യാപിച്ചത്. നേരത്തെ, യാത്രാത്തിരക്ക് കൂടുതലുള്ള ഏപ്രിൽ 12ന് ഒന്പത് സ്പെഷൽ ബസുകൾ കേരള ആർടിസി പ്രഖ്യാപിച്ചിരുന്നു. ഈ ബസുകളിൽ ടിക്കറ്റ് വേഗത്തിൽ തീർന്നതിനാലാണ് തൊട്ടടുത്ത ദിവസവും ഒന്പതു ബസുകൾ കേരളത്തിലേക്ക് ഓടിക്കുന്നത്. തിരക്ക് കൂടുന്നതനുസരിച്ച് കൂടുതൽ ബസുകൾ പ്രഖ്യാപിക്കുമെന്നും കേരള ആർടിസി അധികൃതർ അറിയിച്ചു. കേരള ആർടിസിയുടെ പതിവ് സർവീസുകളിലെ ടിക്കറ്റുകൾ നേരത്തെ തന്നെ തീർന്നിരുന്നു. ഈ സാഹചര്യത്തിൽ സ്പെഷൽ സർവീസുകൾ പ്രഖ്യാപിച്ചത് നാട്ടിലേക്കു പോകാനിരിക്കുന്ന നൂറുകണക്കിനു മലയാളികൾക്ക് ആശ്വാസമാകും.

കോഴിക്കോട്ടേക്ക് നാലും കോട്ടയം, എറണാകുളം, തൃശൂർ, കണ്ണൂർ, പയ്യന്നൂർ എന്നിവിടങ്ങളിലേക്ക് ഒന്നു വീതവും സൂപ്പർ എക്സ്പ്രസ് ബസുകളാണ് പ്രഖ്യാപിച്ചത്. ഇവയിൽ തെക്കൻ കേരളത്തിലേക്കുള്ള ബസുകൾ കുട്ട- മാനന്തവാടി വഴിയായിരിക്കും സർവീസ് നടത്തുന്നത്. എല്ലാ ബസുകളും സാറ്റലൈറ്റ് ബസ് സ്റ്റാൻഡിൽ നിന്നാണ് പുറപ്പെടുന്നത്. നാട്ടിൽ നിന്ന് 16നും 17നും ബംഗളൂരുവിലേക്കും സ്പെഷൽ ബസുകൾ സർവീസ് നടത്തുംയ

കർണാടക ആർടിസി നേരത്തെ തന്നെ കേരളത്തിലേക്ക് സ്പെഷൽ ബസുകൾ പ്രഖ്യാപിച്ചിരുന്നു. തിരക്കു കൂടുതലുള്ള 12, 13 തീയതികളിലായി 39 സ്പെഷൽ സർവീസുകളാണ് കർണാടക ആർടിസി നടത്തുന്നത്. മൈസൂരുവിൽ നിന്ന് ആറു സർവീസുകളും പ്രഖ്യാപിച്ചിട്ടുണ്ട ്. ഏപ്രിൽ 11 മുതൽ 16 വരെയാണ് മൈസൂരുവിൽ നിന്ന് സ്പെഷൽ സർവീസുകളുള്ളത്. 12 മുതൽ 17 വരെ എറണാകുളത്തുനിന്ന് തിരിച്ചും സർവീസുകളുണ്ട ാകും.

ഏപ്രിൽ 13ന് ബംഗളൂരുവിൽ നിന്നുള്ള കേരള ആർടിസിയുടെ സ്പെഷൽ സർവീസുകൾ:

ബംഗളൂരു- കോട്ടയം: രാത്രി 7.35(മൈസൂരു വഴി)

ബംഗളൂരു- എറണാകുളം: രാത്രി 7.40(മൈസൂരു വഴി)

ബംഗളൂരു- തൃശൂർ: രാത്രി 8.10(മൈസൂരു വഴി)

ബംഗളൂരു- കോഴിക്കോട്: രാത്രി 8.20(മാനന്തവാടി വഴി)

ബംഗളൂരു- കോഴിക്കോട്: രാത്രി 9.25(മാനന്തവാടി വഴി)

ബംഗളൂരു- കോഴിക്കോട്: രാത്രി 11.35(ബത്തേരി വഴി)

ബംഗളൂരു- കോഴിക്കോട്: രാത്രി 11.50 (ബത്തേരി വഴി)

ബംഗളൂരു- പയ്യന്നൂർ: രാത്രി 10.15(ആലക്കോട് വഴി)

ബംഗളൂരു- കണ്ണൂർ: രാത്രി 9.45(ഇരിട്ടി വഴി)