+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നോർക്ക റൂട്ട്സ് ഇൻഷ്വറൻസ് പരിരക്ഷാ തുക കൈമാറി

ബംഗളൂരു: വാഹനാപകടത്തിൽ മരിച്ച സി.എ. അലക്സിനുള്ള അപകടമരണ ഇൻഷ്വറൻസ് പരിരക്ഷാ തുക ഭാര്യ ആലീസിന് ബംഗളൂരുവിലെ നോർക്ക റൂട്ട്സ് ഓഫീസിൽ നടന്ന ചടങ്ങിൽ കൈമാറി. നോർക്ക ഡവലപ്മെന്‍റ് ഓഫീസർ ട്രീസ തോമസ് തുക കൈമാറ
നോർക്ക റൂട്ട്സ് ഇൻഷ്വറൻസ് പരിരക്ഷാ തുക കൈമാറി
ബംഗളൂരു: വാഹനാപകടത്തിൽ മരിച്ച സി.എ. അലക്സിനുള്ള അപകടമരണ ഇൻഷ്വറൻസ് പരിരക്ഷാ തുക ഭാര്യ ആലീസിന് ബംഗളൂരുവിലെ നോർക്ക റൂട്ട്സ് ഓഫീസിൽ നടന്ന ചടങ്ങിൽ കൈമാറി. നോർക്ക ഡവലപ്മെന്‍റ് ഓഫീസർ ട്രീസ തോമസ് തുക കൈമാറി. അന്യസംസ്ഥാന മലയാളികൾക്കായുള്ള കേരളസർക്കാരിന്‍റെ ഇൻഷ്വറൻസ് തിരിച്ചറിയൽ കാർഡ് പദ്ധതിയിൽ അംഗങ്ങളായവർക്കാണ് ഇൻഷ്വറൻസ് പരിരക്ഷാ തുക ലഭിക്കുക. രണ്ട ുവർഷത്തിലധികം അന്യസംസ്ഥാനങ്ങളിൽ താമസിക്കുന്ന 18 വയസ് പൂർത്തിയായ മറുനാടൻ മലയാളികൾക്കാണ് ഈ പദ്ധതിയിൽ അംഗമാകാൻ സാധിക്കുന്നത്. മൂന്നു വർഷമാണ് കാലാവധി. നോർക്ക ഇൻഷ്വറൻസ് തിരിച്ചറിയൽ കാർഡിനായുള്ള അപേക്ഷാഫോറം www.norkaroots.net എന്ന വെബ്സൈറ്റിൽ നിന്ന് ഡൗണ്‍ലോഡ് ചെയ്യുകയോ അൾസൂർ തടാകത്തിനു സമീപത്തെ ഓഫീസിൽ നിന്നു നേരിട്ട് വാങ്ങുകയോ ചെയ്യാം. ഫോണ്‍: 25305090.