+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സെമിനാർ സംഘടിപ്പിച്ചു

ബംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷന്‍റെ ആഭിമുഖ്യത്തിൽ പ്രതിമാസ സെമിനാർ മാർച്ച് 26ന് വൈകുന്നേരം മൂന്നിന് സംഘടിപ്പിച്ചു. നാടകത്തിന്‍റെ വർത്തമാനകാലം എന്ന വിഷയത്തിൽ സി. ജേക്കബ് മുഖ്യപ്രബന്ധം അവതരിപ
സെമിനാർ സംഘടിപ്പിച്ചു
ബംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷന്‍റെ ആഭിമുഖ്യത്തിൽ പ്രതിമാസ സെമിനാർ മാർച്ച് 26ന് വൈകുന്നേരം മൂന്നിന് സംഘടിപ്പിച്ചു. നാടകത്തിന്‍റെ വർത്തമാനകാലം എന്ന വിഷയത്തിൽ സി. ജേക്കബ് മുഖ്യപ്രബന്ധം അവതരിപ്പിച്ചു. തുടർന്ന് അഭയം എന്ന നാടകം ചർച്ച ചെയ്തു. നാടകകൃത്ത് സി.ഡി. ഗബ്രിയേൽ അനുമോദന പ്രസംഗം നടത്തി. തുടർന്നു നടന്ന ചർച്ച ടി.എ. കലിസ്റ്റസ് ഉദ്ഘാടനം ചെയ്തു. ആർ.വി. പിള്ള അധ്യക്ഷത വഹിച്ചു. യോഗത്തിൽ ടി.എൻ.എം. നന്പൂതിരി വി.കെ. സുരേന്ദ്രൻ, ശാന്തകുമാർ, പൊന്നമ്മ ദാസ്, കെ.വി.പി. സുലൈമാൻ, മണികണ്ഠൻ, പി.എ. കാർത്യായിനി, എം. കാദർ മൊയ്തീൻ, ഇ.ആർ. പ്രഹ്ലാദൻ, എം.ബി. മോഹൻദാസ്, പ്രദീപ് എന്നിവർ പ്രസംഗിച്ചു.