+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പുസ്തകപ്രകാശനവും കഥാചർച്ചയും

ബംഗളൂരു: ബംഗളൂരു മലയാളി റൈറ്റേഴ്സ് ആൻഡ് ആർട്ടിസ്റ്റ് ഫോറത്തിന്‍റെ നേതൃത്വത്തിൽ കഥാകാരി ബ്രിജിയുടെ ഭനാലാമത്തെ ചക്രവർത്തി എന്ന കഥാ സമാഹാരം ചർച്ച ചെയ്തു. ചടങ്ങിൽ സി.ഡി. ഗബ്രിയേലിന്‍റെ അഭയം എന്ന പുസ്തകം
പുസ്തകപ്രകാശനവും കഥാചർച്ചയും
ബംഗളൂരു: ബംഗളൂരു മലയാളി റൈറ്റേഴ്സ് ആൻഡ് ആർട്ടിസ്റ്റ് ഫോറത്തിന്‍റെ നേതൃത്വത്തിൽ കഥാകാരി ബ്രിജിയുടെ ഭനാലാമത്തെ ചക്രവർത്തി എന്ന കഥാ സമാഹാരം ചർച്ച ചെയ്തു. ചടങ്ങിൽ സി.ഡി. ഗബ്രിയേലിന്‍റെ അഭയം എന്ന പുസ്തകം പ്രകാശനം ചെയ്തു. പ്രസിഡന്‍റ് സി.ഡി. ഗബ്രിയേലിന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എഴുത്തുകാരൻ സുധാകരൻ രാമന്തളി പുസ്തക നിരൂപണവും നോവലിസ്റ്റ് കെ. കവിത പുസ്തക പ്രകാശനവും കെ.ആർ. കിഷോർ ചർച്ചയുടെ ഉദ്ഘാടനവും നിർവഹിച്ചു.

കവി രമാ പ്രസന്ന പിഷാരടി, ലതാ നന്പൂതിരി, ജി.കെ. കല, തങ്കച്ചൻ പന്തളം, രവികുമാർ തിരുമല, എം.ബി. മോഹൻദാസ്, തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. നാടക കർത്താവും കഥാകൃത്തും നന്ദിപ്രസംഗം നടത്തി. ഫോറം സെക്രട്ടറി കെ. മണികണ്ഠൻ പരിപാടികൾക്ക് നേതൃത്വം നല്കി.