+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സെന്‍റ് ജോണ്‍സിൽ ബിരുദദാനം നടത്തി

ബംഗളൂരു: സെന്‍റ് ജോണ്‍സ് മെഡിക്കൽ കോളജിൽ നിന്നും കോഴ്സ് പൂർത്തിയാക്കിയ വിദ്യാർഥികൾക്കായി ബിരുദദാന ചടങ്ങ് നടത്തി. അതിരൂപതാ മൈനർ സെമിനാരി റെക്ടർ റവ. ഡോ. ക്രിസ്റ്റഫർ വിമൽരാജ് ഹിരുത്യയുടെ മുഖ്യകാർമികത
സെന്‍റ് ജോണ്‍സിൽ ബിരുദദാനം നടത്തി
ബംഗളൂരു: സെന്‍റ് ജോണ്‍സ് മെഡിക്കൽ കോളജിൽ നിന്നും കോഴ്സ് പൂർത്തിയാക്കിയ വിദ്യാർഥികൾക്കായി ബിരുദദാന ചടങ്ങ് നടത്തി. അതിരൂപതാ മൈനർ സെമിനാരി റെക്ടർ റവ. ഡോ. ക്രിസ്റ്റഫർ വിമൽരാജ് ഹിരുത്യയുടെ മുഖ്യകാർമികത്വത്തിൽ നടന്ന ദിവ്യബലിയോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. സെന്‍റ് ജോണ്‍സ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ രാജീവ് ഗാന്ധി സർവകലാശാല വൈസ് ചാൻസലർ ഡോ. കെ.എസ്. രവീന്ദ്രനാഥ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. റവ. ഡോ. ക്രിസ്റ്റഫർ വിമൽരാജ് ഹിരുത്യ അധ്യക്ഷത വഹിച്ചു. സെന്‍റ് ജോണ്‍സ് ഡയറക്ടർ റവ.ഡോ. പോൾ പാറത്താഴം സ്വാഗതം ആശംസിച്ചു. നഴ്സിംഗ് ചീഫ് സിസ്റ്റർ ഫാത്തിമ പുത്തൻതോപ്പിൽ, നഴ്സിംഗ് കോളജ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ സെൽസി മേരി, അസോസിയേറ്റ് ഡയറക്ടർമാർ തുടങ്ങിയവർ പങ്കെടുത്തു. ബിഎസ്സി, എംഎസ്സി, പിസിബിഎസ്സി, ജിഎൻഎം, ബിഎൻഎം കോഴ്സുകൾ പൂർത്തിയാക്കിയ 187 ബിരുദദാരികൾ ചടങ്ങിൽ സർട്ടിഫിക്കറ്റുകൾ ഏറ്റുവാങ്ങി.