+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ലോകവനിതാദിനം ആഘോഷിച്ചു

ബംഗളൂരു: ബംഗളൂരു മലയാളി ഫോറം വനിതാവിഭാഗത്തിന്‍റെ ആഭിമുഖ്യത്തിൽ ലോകവനിതാദിനം ആഘോഷിച്ചു. മാർച്ച് 12ന് ജെപി നഗർ തേഡ് ഫേസിലുള്ള രമണമഹർഷി അന്ധവിദ്യാലയത്തിൽ നടന്ന ചടങ്ങിൽ അസോസിയേഷൻ പ്രസിഡന്‍റ് അഡ്വ. മെ
ലോകവനിതാദിനം ആഘോഷിച്ചു
ബംഗളൂരു: ബംഗളൂരു മലയാളി ഫോറം വനിതാവിഭാഗത്തിന്‍റെ ആഭിമുഖ്യത്തിൽ ലോകവനിതാദിനം ആഘോഷിച്ചു. മാർച്ച് 12ന് ജെപി നഗർ തേഡ് ഫേസിലുള്ള രമണമഹർഷി അന്ധവിദ്യാലയത്തിൽ നടന്ന ചടങ്ങിൽ അസോസിയേഷൻ പ്രസിഡന്‍റ് അഡ്വ. മെന്േ‍റാ ഐസക് അധ്യക്ഷത വഹിച്ചു. എഴുത്തുകാരിയും സാമൂഹ്യപ്രവർത്തകയുമായ ബ്രിജി ജോർജ് മുഖ്യാതിഥിയായിരുന്നു. ആലീസ് ഐസക്, സുഭദ്രാ ദേവി, നാരായണിയമ്മ, തങ്കമ്മ തോമസ്, ലീലാവതി തുടങ്ങിയ മുതിർന്ന വനിതകളെ യോഗത്തിൽ ആദരിച്ചു. വനിതാ വിഭാഗം കളരിപ്പയറ്റിൽ ദേശീയതലത്തിൽ സ്വർണമെഡൽ നേടിയ മിനി ജോയിയെയും യോഗത്തിൽ ആദരിച്ചു.

സാമൂഹ്യപ്രവർത്തകരായ ഷാജി ടോം, ആദിത്യ ഉദയ് എന്നിവരും യോഗത്തിൽ പങ്കെടുത്തു. അസോസിയേഷൻ സെക്രട്ടറി മധു കലമാനൂർ, ഷിബു ശിവദാസ്, പി.ജെ. ജോജോ, സൈമണ്‍ തലക്കോടൻ, പ്രകാശ് തോമസ് എന്നിവർ പ്രസംഗിച്ചു. വനിതാ വിഭാഗത്തിന്‍റെ വിവിധ കലാപരിപാടികളും അരങ്ങേറി. ഓമന ജേക്കബ്, പ്രഫ. ബീന, ഡോ. മൃണാളിനി പത്മനാഭൻ, ഡോ. രാജലക്ഷ്മി, ജീറ്റ തയ്യിൽ, എലിസബത്ത്, ജയ രവി, വിജയ സന്തോഷ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നല്കി.